പ്രകൃതിയാം അമ്മയുടെ അഴകു നീ കണ്ടുഎവോ.... മലകളും പുഴകളും വായുവും ചേർന്നൊത്ത ദിവ്യമാം വസ്ത്രത്തിൻ ചേലു നീ കണ്ടുവോ.... അധികാരമോഹിയാം ഹേ.... മനുഷ്യാ.... പൊന്നുവിളയുന്ന മേനിയുള്ളമ്മയെ സ്മരിപ്പിൻ മാനവാ , പ്രകൃതിപുത്രാ...... അമ്മയുടെ മുത്തുക്കുടകളായവൃക്ഷ- ങ്ങളെല്ലാം നീ വെട്ടി തകർത്തിടുന്നു...... പാമ്പുപോലൊഴുകുന്ന പുഴകളെയെല്ലാം നിൻ രാക്ഷസയന്ത്രങ്ങൾ ശാപ്പിടുന്നു........ മഴ,വായു,മേഘങ്ങൾ നിന്റെ ക്രിയകൊണ്ട് വിഷപൂർണ്ണമായി മാറിടുന്നു........ കാടിന്റെ മക്കളെ സുഖഭോഗങ്ങൾക്കായി കൊല്ലുന്നു , ഇരുമ്പഴി - ക്കൂട്ടിലാക്കീടുന്നു..... നിൻ മാതാവെല്ലാം നിനക്കായി നൽകുന്നു എന്തിനത്യാഗ്രഹം പ്രകൃതിപുത്രാ...... മതമാത്സ്യരാദികൾ എല്ലാം വെടിഞ്ഞ് നിന്നമ്മതൻ ചാരത്ത് അണയുക നീ(2) .