പൂവിനു ചുറ്റും മുത്തി മണക്കാൻ - വണ്ടുകൾ പാറി വരുന്നുണ്ടേ പുവ്പറിക്കാൻ പൂന്തേൻ നുകരാൻ ' കുട്ടികൾ ഓടി വരുന്നണ്ടേ പാട്ടിന് പോയൊരു കാറ്റും വന്ന് - കൗതുകംകാട്ടിച്ചിരിക്കുന്നേ- കാറ്റിലാടിയും പുഞ്ചിരി തൂകിയും പൂവിന് ചന്തം വിരിയുന്നേ ചെമ്മൺ പാകിയ മുറ്റത്ത് നല്ലൊരു പൂവ് പിറന്ന് കളിക്കുന്നേ മുത്തശ്ശി പൂവിനൊരുമ്മ കൊടുത്തപ്പോൾ - മുക്കുറ്റി നിന്നു ചിരിക്കുന്നേ- തൂമ്പയുംതുളസിയും നന്ത്യാർവട്ടവും ചുറ്റുംപരിമളം തൂകുന്നേ ആകാശത്തിലെ നക്ഷത്രക്കുഞ്ഞുങ്ങൾ മിന്നിമിന്നിച്ചിരിക്കുന്നേ