16:39, 23 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 41098ghss(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= പുഴ തേങ്ങുകയാണ്... <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പ്രകൃതിതൻസൗന്ദര്യ ദാമമാം സുന്ദരീ,
എന്തിനീ കണ്ണുനീർ നിന്റെയുള്ളിൽ
എന്തിനീ പരിഭവം നിന്റെ യുളളിൽ?
ഞാനിന്ന് പ്രകൃതി തൻ
സൗന്ദര്യ ദാമമല്ല
കലികാലമിന്നെന്നെ മലിനമാക്കി
ക്രൂരത കൈമുതലാക്കി നടക്കുന്ന
മാനവനെന്നെ മലിനമാക്കി
കേൾക്കുന്നില്ലന്നവൻ ,
കാണുന്നില്ലിന്നവൻ,
അവൻതൻ ജീവന്റെ കണ്ണുനീര്
എത്രയോ പേർക്ക് ഞാൻ ദാഹമകറ്റി
എത്രയോ പേർക്ക് ഞാൻ ആശ്രയമായ്
എന്നിട്ടുമിന്നെന്തേ ഇങ്ങനെയായ്
കലികാലമെന്നെ തിരിച്ചറിഞ്ഞീടുമോ?
പ്രത്യാശയോടെ ഞാൻ തേങ്ങിടുന്നു
എൻ ജീവന്നു വേണ്ടി ഞാൻ തേങ്ങിടുന്നു