(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പ്രഭാതം
എന്നും വൈകാതെ
ഭൂമിയിലേക്ക് നീ വരുന്നു
കൺതുറന്ന് നോക്കുന്നത്
നിന്നിലെ സൗന്ദര്യത്തെ കാണാൻ മാത്രം
നീലാകാശത്തിന് അഴക് പകരുന്നതും നീ
പുലരിവെട്ടത്തിൽ ആടിതിമർക്കുന്ന
കിളികളിൽ സന്തോഷം പകർന്നതും നീ
എന്റെ പ്രഭാതത്തിൽ
ഞാൻ കണ്ട നിറക്കൂട്ട്
അത് നിന്റെ ജാല വിദ്യകളെ
എൻ പൊൻ പ്രഭാതമേ എന്നും
എന്റെ കാത്തിരിപ്പ് നിന്റെ വരവിനായിരിക്കും