എസ്.എൻ.എൽ.പി.എസ് കൊട്ടിയൂർ/അക്ഷരവൃക്ഷം/ശുചിത്വം കൈവരിക്കാം

16:38, 23 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Pkgmohan (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ശുചിത്വം കൈവരിക്കാം

ശുചിത്വം നമുക്കെല്ലാവർക്കും അത്യാവശ്യമാണ്. ആരോഗ്യമെന്നാൽ ലോകാരോഗ്യസംഘടനയുടെ കാഴ്ചപ്പാടിൽ ശാരീരികവും മാനസികവും സാമൂഹികവുമായ സൗഖ്യമാണ് . ദൈവത്തിൻറെ സ്വന്തം നാട് എന്ന് വിശേഷിപ്പിക്കുന്ന കേരളം ഇന്ന് ശുചിത്വ കേരളം എന്ന സ്വപ്നത്തിലേക്ക് മാറിക്കൊണ്ടിരിക്കുന്നു. ഇതിനൊക്കെ കാരണമായി എൻറെ മനസ്സിൽ തോന്നുന്നത് ശുചിത്വം തുടങ്ങേണ്ടത് നമ്മളിൽ നിന്നു തന്നെയാണ് .നമ്മുടെ ശരീരവും മനസ്സും ഭവനവും പരിസരവും ഒക്കെ ശുചിത്വം ആയിരിക്കേണ്ടതാണ് എന്ന് നമ്മൾ ചിന്തിക്കണം. ഇപ്പോൾ എൻറെ മനസ്സിലേക്ക് കടന്നു വരുന്നത് ശ്രീ പി കെ ബാലചന്ദ്രൻ്റെ വരികളാണ്. ഇനി വരുന്നൊരു തലമുറയ്ക്ക് ഇവിടെ വാസം സാധ്യമോ മലിനമായ ജലാശയം അതി-മലിനമായൊരു ഭൂമിയും... മനുഷ്യൻ ഉപയോഗിച്ച തള്ളുന്ന മാലിന്യങ്ങൾ മൂലം വായു ജലം ,മണ്ണ് ,ആഹാരം ഇവയെല്ലാം വിഷമയമായി തീർന്നിരിക്കുന്നു. പിന്നെ മനുഷ്യൻറെ സ്വാർത്ഥ താൽപര്യങ്ങൾക്കായി പ്രകൃതിയിലെ ചൂഷണം ചെയ്യുന്ന അവസ്ഥ . ഇതിൻറെ എല്ലാം പ്രതിഫലനങ്ങൾ ഇന്ന് രോഗങ്ങളിലൂടെയും പ്രകൃതിക്ഷോഭങ്ങളിലൂടെയും കാലാവസ്ഥാ വ്യതിയാനങ്ങളിലൂടെയും നമ്മൾ ഇന്ന്അനുഭവിക്കുന്നു. ഇതുപോലെ നമ്മളെല്ലാവരും ഇന്ന് നേരിട്ടുകൊണ്ടിരിക്കുന്ന ഒരു രോഗമാണ് കൊറോണ അഥവാ കോവിൽ 19 എന്ന വൈറസ് .
 ഈ രോഗം ബാധിച്ച രാജ്യങ്ങളിലുടനീളം മരിച്ചവരും രോഗികളും വളരെ കൂടുതലാണ്. ഡിസംബറിലെ ആദ്യനാളുകളിൽ ചൈനയിലെ ബുഹാനിൽ തുടങ്ങിയതാണ് ഈ രോഗം. കടൽ കടന്നെത്തി ഇപ്പോൾ നമ്മുടെ രാജ്യത്തും പടർന്നു പിടിച്ചിരിക്കുന്നു .ഈ വൈറസ് മറ്റുള്ളവരിലേക്ക് പടരാതിരിക്കാൻ നമ്മുടെ രാജ്യം കൈ കൊണ്ടിരിക്കുന്ന മുൻകരുതലുകൾ അനവധിയാണ്. അതിലൊന്നാണ് ഇപ്പോൾ നമ്മൾ നേരിട്ട് കൊണ്ടിരിക്കുന്ന ലോക്ക് ഡൗൺ. ഈ രോഗം നമ്മളെ കീഴsക്കാതിരിക്കാൻ പുറത്തിറങ്ങുമ്പോൾ മാസ്ക് ധരിക്കുകയും, രോഗമുള്ളവരും ആയുള്ള സമ്പർക്കങ്ങൾ ഒഴിവാക്കുകയും, അകലം പാലിക്കുകയും, കൈകൾ എപ്പോഴും തന്നെ കഴുകി നല്ല വൃത്തിയും ശുചിത്വവുമുള്ളവരാകുക. കൊറോണ എന്ന മഹാമാരിയെ ചെറുത്തുതോൽപ്പിക്കണമെങ്കിൽ ശുചിത്വം നമ്മൾ കൈവരിച്ചേ മതിയാവുകയുള്ളു
 

3B ശ്രീ നാരായണ എൽ പി സ്കൂൾ കൊട്ടിയൂർ
ഇരിട്ടി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - pkgmohan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം