16:28, 23 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44075nsseng(സംവാദം | സംഭാവനകൾ)('{{{BoxTop1 | തലക്കെട്ട്=വൈറസ് <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
എന്നാൽ ഞാനൊരു കഥയുര ചെയ്യാം
എന്നുടെ ഗുരുവരനരുളിയ പോലെ
ലോകത്താക്കെ ഭീതി വിതച്ച്
കൊറോണ എന്നൊരു രോഗം വന്നു
ചൈന റഷ്യ ഇറ്റലി തുടങ്ങി
നൂറു കണക്കിന് മാളോരിപ്പോൾ.
നമ്മുടെ നാടും ഭീതിയിലായി
ജീവനു വേണ്ടി കേണീടുന്നു
ഡോക്ടറും നേഴ്സും പോലീസുമെല്ലാം
ദൈവത്തിന്റെ പ്രതിരൂപമായി
എങ്ങനെ നാമിത് അതിജീവിക്കും
വ്യക്തി ശുചിത്വം പാലിക്കേണം
മാസ്ക് ധരിക്കണം ശരിയായ് തന്നെ
കൈകൾ നന്നായ് കഴുകിടേണം
ശരിയായ് അകലം പാലിക്കേണം
വാതിലടയ്ക്കു വീട്ടിലിരിക്കു
രോഗാണുക്കൾ പമ്പ കടക്കും
ആരോഗ്യ പ്രവർത്തകരുടെ വാക്കുകൾ കേൾക്കു
ഹാവിപത്തിനെ തോൽപ്പിക്കാനായ്
കേട്ടോളു പ്രിയരെ കേട്ടോളു പ്രിയരെ