ഗവ.മോഡൽ എച്ച്. എസ്.എസ്. കരുനാഗപ്പള്ളി/അക്ഷരവൃക്ഷം/ കർമ്മഫലം
കർമ്മഫലം
"അമ്മേ, ഇത് എന്താണ് സംഭവിച്ചിരിക്കുന്നത്. മനുഷ്യന്മാർ നന്നായോ? കഴിഞ്ഞ വർഷങ്ങളിൽ ഭൗമദിനത്തിൽ മറ്റെല്ല ദിനങ്ങളിലേക്കാളും പുകയും പൊടിയും ആണ്. ഇന്ന് പതിവിനു വിപരീതമാണല്ലോ കാര്യങ്ങൾ." "അതെ ഈ വർഷത്തിനു ചില മാറ്റങ്ങൾ ഉണ്ട്. ഇന്നത്തേത് വ്യത്യസ്തം ആണ്. ഇന്ന് പുക കൊണ്ട് എനിക്ക് ശ്വാസം മുട്ടുന്നില്ല, പുക കാരണം കണ്ണിൽ ഇരുട്ട് കേറുന്നില്ല."
"ഇതുപോലെ ഒരുദിവസം ഞാൻ ആഗ്രഹിച്ചതാണ് പക്ഷേ എനിക്ക് സന്തോഷിക്കാൻ കഴിയുന്നില്ല"
"അങ്ങനെ ഒരിക്കലും പറയരുത് മകനെ ,ഒരമ്മക്കും ഒരിക്കലും സ്വന്തം മക്കളുടെ വേദനയിൽ സന്തോഷിക്കാൻ കഴിയില്ല.അവർ എത്ര ദുഷ്ടർ ആണെങ്കിലും. എന്റെ മക്കളായ മനുഷ്യർ എന്നിൽ ദിനവും ഒരുപാട് മുറിവുകൾ ഉണ്ടാക്കുന്നുണ്ട്. അവർ ഉണ്ടാക്കുന്ന മുറിവുകൾ ഒന്നും ഉണങ്ങിയിട്ടില്ല ഇതുവരെ. ആ മുറിവുകളിൽ നിന്ന് ഇപ്പോഴും ചോര വാർന്ന് ഒഴുകുകയാണ്. ആ വേദനകൾ എല്ലാം ഞാൻ കടിച്ചു അമർത്തുകയാണ്. വേദനകൾ സഹിക്ക വയ്യാതെ ആകുമ്പോൾ എന്റെ മനസ്സിന്റെ സമനില തെറ്റും അപ്പോൾ ഞാൻ പോലും അറിയാതെ ഞാൻ ഭദ്രകാളിയെ പോലെ ഉറഞ്ഞു തുള്ളും.എന്റെ മുമ്പിൽ നിൽക്കുന്ന ആരു എന്ന് പോലും നോക്കാതെ ഞാൻ അക്രമാസക്തയാകും എന്റെ അതിജീവനത്തിനായി. സ്വന്തം മക്കളുടെ ക്രുരകൈയിൽ നിന്നും രക്ഷ നേടാൻ ഉള്ള എന്റെ ഒറ്റയാൽ പോരാട്ടമാണ് എന്റെ അതിജീവനം. ഇപ്പൊൾ വീണ്ടും ഇതാ എന്റെ മക്കൾ അവരുടെ കർമ്മഫലം. അനുഭവിക്കുകയാണ്. അവർ ചെയ്ത കർമത്തിന്റെ ഫലം.............. ഒരു മഹാമാരി അവിടെ കലിതുള്ളി ആടുകയാണ്.ഇത് ഞാൻ കാരണം സംഭവിച്ചത് അല്ല.എന്റെ സമനില തെറ്റി ഉണ്ടായത് അല്ല.എന്റെ മക്കളുടെ സമനില തെറ്റിയപ്പോൾ സംഭവിച്ച വിപത്താണ്. ഇന്ന് എന്റെ മക്കൾ എല്ലാം ഒന്നാണ് .ഒറ്റ ലക്ഷ്യം ഉള്ളവർ. നിനക്ക് ഒരു കാര്യം അറിയുമോ?ദൈവത്തിന്റെ സ്വന്തം നാടായ കൊച്ചു കേരളത്തിലെ ജനങ്ങൾ തെളിയിച്ചുകൊണ്ട് ഇരിക്കുകയാണ് അത് ' ദൈവത്തിന്റെ സ്വന്തം നാടാണ് ' എന്ന് അതിൽ എനിക്ക് അതിയായ അഭിമാനം തോന്നുന്നു." "പക്ഷേ അമ്മേ എനിക്ക് തോന്നുന്നത് ഇൗ മനുഷ്യർ എത്ര അനുഭവിച്ചാലും പഠിക്കാത്തവർ ആണ് എന്നാണ്.അവർ പണ കൊതിയന്മർ ആണ്. ഇനിയെങ്കിലും അവർ ഒന്ന് നന്നായ മതിയാരുന്നു." "നന്നാകും മകനെ,നന്നാകതെ അവർക്ക് പറ്റില്ല. ഞാൻ അവരുടെ മാതാവ് ആണ്.അനുസരിക്കാൻ മടിയുള്ള മക്കളെ ഞാൻ അനുസരണ പഠിപ്പിക്കും.എന്റെ മക്കളെ എനിക്ക് നല്ലവർ ആക്കണം " എന്റെയും അവരുടെയും നിലനിൽപ്പിന് വേണ്ടി"
|