ഗവ. എൽ പി എസ് പാട്ടത്തിൽ/അക്ഷരവൃക്ഷം/സമ്മാനം

12:40, 23 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- PRIYA (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സമ്മാനം

ഇന്നു പതിവിലും നേരത്തേ സ്കൂളിലെത്തി...വേറൊന്നിനുമല്ല..ടീച്ചർ എത്തുംമുന്നേ കളിയ്കാൻ...ആവോളം കളിച്ചു.. വിയർത്തുകുളിച്ചു....എന്നിട്ടും കളി നിർത്താൻ തോന്നിയില്ല...ഒരു ബോൾ കൂടി എറിയാം...ക‍ഷ്ടകാലത്തിന്...അത് ടീച്ചറിന്റെ തലയ്ക്തന്നെ കൊണ്ടു....ടീച്ചറിന്റെ തല മുറിഞ്ഞു..ചോര വരാൻ തുടങ്ങി......അല്ലേൽ തന്നെ ആര് കുസൃതി കാണിച്ചാലും അടി എനിയ്ക്കാ.....ഇതു ഇനി പറയാനുണ്ടോ.....ടീച്ചർ എന്നെ നന്നായി കാണുകയും ചെയ്തു......അടി എനിയ്ക് പുത്തരി അല്ലല്ലോ....വരണത് വരട്ടേ...സ്കൂളിലെ ഔഷധതോട്ടത്തിൽ നിന്നും മുറികൂടിപച്ച പറിച്ച്..ചാർ എടുത്ത് ടീച്ചറിന്റെ മുറുകിൽ പുരട്ടി...ചോര നിന്നു....ആശ്വാസം.....കുട്ടികളുടെ ആരവം കേട്ട് എച്ച് എമ്മും മറ്റ് അധ്യാപകരും എത്തി.....വേണ്ട ബഹളം....ആരാഎറി‍ഞ്ഞത്.......ഇടി എന്റേന്ന് കിട്ടും എന്ന് ഉറപ്പ് ഉള്ളതിനാൽ കുട്ടികൾ ആരും മിണ്ടിയില്ല....ടീച്ചർ എന്തായാലും പറയും...ആരാഎറി‍ഞ്ഞത് ടീച്ചറേ....എച്ച് എം ചോദിച്ചു....ഓ തീർന്നു....കണ്ണടച്ച്...അടിയ്ക്കായി......ഇല്ല സർ ആരും എറിഞ്ഞതല്ല...തല ആ തൂണിൽ മുട്ടിയതാ.....ശ്രദ്ധിയ്ക്കണ്ടെ ടീച്ചർ...കുട്ടികളെക്കാൾ ക‍ഷ്ടമോ ടീച്ചർ...എല്ലാരും ക്ലാസിൽ പോയേ....എച്ച്.എം.ആക്രോശിച്ചു....ടീച്ചർ എന്തിനാ കള്ളം പറഞ്ഞത്.....ക്ലാസിൽ വരുമ്പോൾ പൊതിരെ തരാനാവും......ബെല്ലടിച്ചു....ടീച്ചർ എത്തി.....ഒന്നും പറയാൻ കാത്തു നിന്നില്ല...കണ്ണടച്ച്...കൈ നീട്ടി നിന്നു.....കൈയിൽ ഒരുമ്മ......മോൻ മനപൂർവം എറിഞ്ഞതല്ലല്ലോ...അറിയാതെ കൊണ്ടതല്ലേ...സാരമില്ല.....അറിയാതെ കണ്ണു നിറഞ്ഞു പോയി....ടീച്ചർ സോറീ... എനിയ്ക്ക് ജീവിതത്തിൽ കിട്ടിയ ആദ്യ സ്നേഹ സമ്മാനം....സ്കൂളിലെ ബോൾ കളി അതോടെ നിർത്തി.....

റിസ് വാൻ.എ.എച്ച്
5A ഗവ.എൽ.പി.എസ്.പാട്ടത്തിൽ
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - PRIYA തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കഥ