കേൾക്കുവിൻ മക്കളെ അമ്മ തൻ വാക്കുകൾ
കെട്ടില്ലായെങ്കിൽ നീ അനുഭവിച്ചിടും
എന്നും വൃത്തിയായി ഇരുന്നില്ലയെങ്കിൽ
പലതരം അസുഖങ്ങൾ വന്നിടുമേ
അതുപിന്നെ വലിയൊരു ധീനമായി മാറിടുമെ
രാവിലെ എണീക്കണം പ്രഭാത കൃത്യങ്ങൾ കൃത്യമായി ചെയ്യണം
ഭക്ഷണത്തിനു മുൻപ് കൈ കഴുകണം
പിൻപും കഴുകണം കൈകൾ ഇടയ്ക്കിടെ കഴുകിടേണം..
വൃത്തിയായി എന്നും നടന്നിടേണം
എന്നും കുളിക്കണം ശുചിയായി ഇരിക്കണം
അലക്കി വെടിപ്പുള്ള വസ്ത്രം ധരിക്കണം
നഖങ്ങൾ മുറിക്കണം മുടിയൊതുക്കീടണം
വൃത്തിയായി എന്നും ഇരുന്നിടണം
വ്യക്തി ശുചിത്വം എന്നും നമ്മളെ കാത്തു കൊള്ളും
ഒരുപാട് രോഗങ്ങൾ വരാതിരിക്കാൻ
എന്നും എന്നും സഹായിച്ചിടും