ഡി ഐ യു പി എസ്/അക്ഷരവൃക്ഷം/ജൈവധനുസ്സ്

12:10, 23 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- MT 1260 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ജൈവധനുസ്സ്

ആചാരമനാചാരമൊരു ചാരമായ്
കരിനിഴലായ് ഉയിരിൻ ഉലകിൽ
കപടലോകത്തിൻ തീജ്വാലയായ്
മൂടുപടവുമേന്തി വരുന്നൊരു ജൈവധനുസ്സ്
സർവ്വ സൈന്യാധിപനെവിടെ
സർവ്വ സജ്ജമായ റഡാറെവിടെ
കാരണമറിയാൻ ജൈവധനുസ്സിന്നുറവിടമറിയാൻ
ചൈനയുടെ ചടുലഭാവത്തിനറുതിയായ്
മുഖാവരണമണിഞ്ഞൊരു ധനുസ്സായ്
കൊറോണതൻ അണു വിസ്ഫോടനം
വൈമാനികർക്കൊപ്പം ഉയരെപ്പറന്നു
മാനവരാശിക്കുമുന്നിലദൃശ്യനായി
ആവാസ വ്യവസ്ഥയുടെ നങ്കൂരമായ്
മർത്ത്യകിരാത നിയമത്തിനറുതിയായ്
ചൈനയുടെ ചടുല ഭാവത്തിനറുതിയായ്
ലോക നീതിപീഠമേ നമിക്കുന്നു
ലോക നീതിപീഠമേ നമിക്കുന്നു
ലോക നീതിപീഠമേ നമിക്കുന്നു

ശ്രിയാ പ്രമോദ്
7 A ഡി ഐ യു പി എസ് പാറാൽ
തലശ്ശേരി സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - MT_1260 തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത