ഗവ യു പി എസ് ആനച്ചൽ/അക്ഷരവൃക്ഷം/സർവ്വാരോഗ്യം

12:01, 23 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sheelukumar (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സർവ്വാരോഗ്യം

മനുഷ്യന്റെ ആരോഗ്യ പൂർണ്ണമായ ജീവിതത്തിൽ വളരെയധികം പങ്കുവയ്ക്കുന്ന ഒന്ന് നമ്മുടെ പരിസ്ഥിതി തന്നെയാണ്.അനേകായിരം ജീവികളുടെ ഏക ഭവനം കൂടിയാണ് നമ്മുടെ പരിസ്ഥിതി. പരിസ്ഥിതിയാകുന്ന അമ്മയുടെ സംരക്ഷണവും നമ്മുടെ കൈകളിലാണ്. നമുക്കാവശ്യമുള്ള വായു, ഭക്ഷണം മുതലായവ എല്ലാം പരിസ്ഥിതി നൽകുന്നു. മനുഷ്യന്റെ ജീവിതം പ്രകൃതിയിലെ എല്ലാ ഘടകങ്ങളേയും ആശ്രയിച്ചിരിക്കുന്നു.

ഉത്തരവാദിത്വബോധമുള്ള ജനതയിലൂടെ മാത്രമേ രോഗവിമുക്തമായ വ്യത്തിയും വെടിപ്പുമുളള ഹരിതാഭകരമായ ഒരു പരിസ്ഥിതിയെ വാർത്തെടുക്കാൻ സാധിക്കുകയുള്ളൂ. അതിനാൽ വ്യക്തി ശുചിത്വവും പരിസര ശുചിത്യവും എല്ലാവരും പാലിക്കേണ്ടതുണ്ട് രോഗവിമുക്തമായ ഒരു പരിസ്ഥിതിക്ക് മാത്രമേ ആരോഗ്യകരമായ ജീവിതം സാധ്യമാക്കാനാകൂ. ജനപങ്കാളിത്തത്തോടെയുള്ള പരിസ്ഥിതി സൗഹൃദ പ്രവർത്തനങ്ങളും ശുചിത്വ മാലിന്യ സംസ്കരണ പ്രവർത്തനങ്ങളും ആരോഗ്യ പൂർണ്ണമായ ജനതയേയും പരിസ്ഥിതിയേയും സൃഷ്ടിക്കുന്നു. ഒത്തൊരുമ എന്ന ഘടകം അതിന് അനിവാര്യമാണ് താനും.

മനുഷ്യൻ സ്വീകരിക്കുന്ന അശാസ്ത്രീയമായ വികസന പ്രവർത്തനങ്ങളെല്ലാം പ്രകൃതിയുടെ നിലനിൽപ്പിന് ദോഷകരമായ് ബാധിക്കാറുണ്ട്.അതു പോലെ തന്നെ പ്രകൃതിയിൽ എത്തുന്ന രാസപദാർത്ഥങ്ങളും മാനവ ജീവന് വിപത്തായ് മാറുന്നു.അതു കൊണ്ട് എത്രത്തോളം ശുചിത്വം നാം കൈവരിക്കുന്നുവോ അത്രത്തോളം നമ്മുടെ ജീവിതം ആരോഗ്യ പൂർണ്ണമായ് നിലനിൽക്കുകയും ചെയ്യും. മനുഷ്യന്റെ ഭാഗത്ത് നിന്നുള്ള പ്രവർത്തികളുടേയും ശ്രദ്ധക്കുറവുകളുടേയും ശുചിത്വക്കുറവിന്റേയും ഭാഗമാണ് നമ്മൾ ഇന്നനുഭവിക്കുന്ന ഈ മഹാമാരി. പ്രകൃതിയുടെ ആരോഗ്യ പൂർണമായ നിലനിൽപ്പിനും പ്രകൃതിയുടെ സർവ്വ ഘടകങ്ങളുടേയും നിലനിൽപ്പിനും ആരോഗ്യ പൂർണ്ണമായ ജനത ഉണ്ടായേ തീരൂ.അതിനായി നമുക്ക് പ്രവർത്തിക്കേണ്ടതുണ്ട്. അതിന് വേണ്ടി നല്ലൊരു നാളേക്കായി നമുക്ക് പ്രാർത്ഥിക്കാം.


അനാമിക
7 ഗവ: യു. പി. എസ് , ആനച്ചൽ
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം