എസ്.എസ്.എം.എച്ച്. എസ്.എസ്. തെയ്യാലിങ്ങൽ/അക്ഷരവൃക്ഷം/പുതു ലോകം

പുതു ലോകം

മണമിറ്റിച്ചു പൂക്കളും
   നിറം ചാലിച്ച് തളിരും
   മധുരം നിറച്ച പഴങ്ങളും
നാം കേടാക്കിയ ലോകത്തെ നല്ല താക്കാൻ
കിണഞ്ഞു ശ്രമിക്കുന്നുണ്ട്
മഴ കഴുകുന്നുണ്ട്
കാറ്റ് തുടച്ചു വയ്ക്കുന്നുണ്ട്
കണ്ടിട്ടുണ്ടോ
 നാളെക്കുള്ളത് ഉണക്കിസൂക്ഷിക്കുന്ന
തിരക്കില്ലാത്ത വെയിലിനെ?

ഫർസീന തസ്നി
പത്താംതരം എസ്.എസ്.എം.എച്ച്. എസ്.എസ്. തെയ്യാലിങ്ങൽ
തിരൂരങ്ങാടി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത