ചിതറിത്തെറിക്കുന്ന ചിന്തകളിൽ എപ്പോഴും നിന്റെ ഈ പുഞ്ചിരിയൊന്നുമാത്രം.... മഴവില്ലു പോലെ നിന്ന മനസ്സിൽ തെളിയുമ്പോൾ ഉണരുന്നു എന്നിലെ മോഹങ്ങളും.... കൃഷ്ണതുളസി കതിർത്തുമ്പു മോഹിക്കും നിൻ വാർമുടിചുരുളിലെത്താൻ.... പൂജക്കെടുക്കാത്ത പൂവായ ഞാനും മോഹിച്ചിടുന്നു നിന്നരികിലെത്താൻ... മണമില്ല..മധുവില്ല..പൂജക്കെടുക്കില്ലാ.. താനേ വളർന്നൊരു കാട്ടുപൂവാണു ഞാൻ... വിടരും മുമ്പേ പൊഴിയുന്ന ഇതളുള്ള പൂജക്കെടുക്കാത്ത കാട്ടുപൂവാണു ഞാൻ... ഇഷ്ടമാണെന്നൊന്നു ചൊല്ലുവാൻ വേണ്ടി നിത്യവും നിൻ മുന്നിലെത്തിടുമ്പോൾ.. നിന്റെ കൊലുസ്സിന്റെ നാദങ്ങളിൽ ഞാൻ താനേ മറന്നൊന്നു നിന്നിടുന്നു... ഒന്നും പറയാതെയറിയാതെ പോയിടുന്നു ഇഷ്ടമല്ലാന്നൊരു വാക്കു നീ ചൊല്ലിയാൽ.. വ്യര്ഥമായിപോകുമെൻ ജീവിതം... നീ നടക്കും വഴിയോരത്തു എന്നെ കണ്ടാൽ ചിരിക്കാതെ പോകരുതേ.... നിന്റെ പുഞ്ചിരി മാത്രം മതി ഇനിയെനിക്കുള്ള കാലം കാത്തിരിക്കാൻ... ഇനിയുള്ള കാലം കാത്തിരിക്കാൻ...
സാങ്കേതിക പരിശോധന - lalkpza തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത