ലിറ്റിൽ ഫ്ളവർ എച്ച്.എസ്. ചെമ്മലമറ്റം/അക്ഷരവൃക്ഷം/ കൊറോണ ഭീതി

22:34, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kavitharaj (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ ഭീതി

വാതിൽ തുറന്നൊന്നു നോക്കവേ കാണുന്നു
താണ്ഡവ നൃത്തം ചവിട്ടും കൊറോണയെ
മാനവരെല്ലാം ഭീതി പൂണ്ടങ്ങിതാ
വാതിൽ മറവിൽ ഒളിഞ്ഞിരിക്കുന്നു

ചൈനതൻ വൻ നഗരത്തൽ നിന്നുമീ
ലോകരാജ്യങ്ങളിലെങ്ങും പടർന്നു
സമ്പന്ന രാജ്യം ദരിദ്രരാജ്യം
ഇല്ല ഭേദമതില്ല കൊറോണക്ക്

രോഗിയാണെന്നറിഞ്ഞിടും വേളയിൽ
ബന്ധുക്കൾ ബന്ധങ്ങളെല്ലാമകലുന്നു
രോഗം പരക്കുന്നു ലോകം ഭയക്കുന്നു
രോഗികൾ പ്രാണനുവേണ്ടി പിടയുന്നു.

വെളിച്ചത്തിലേക്ക് പറക്കുന്ന പ്രാണിപോൽ
മരണത്തിൻ മുന്നിലായ് മർത്യനും നില്ക്കുന്നു
പത്തല്ല നൂറല്ല പതിനായിരങ്ങൾ
നിത്യവും മൃത്യുവെ പുൽകിടുന്നു.

ജീവിതം നീറ്റുമീ നൊമ്പര വീഥിയിൽനി-
ന്നെന്നു കരേറുമീ ലോക രാജ്യങ്ങൾ
കാത്തിരിക്കുന്നു കരൾ പിടക്കുന്നു
കനിവിന്റെ നാഥാ നീ കരുണയേകേണമേ...

ആൻമരിയ സെബാസ്റ്റ്യൻ
10 സി ലിറ്റിൽ ഫ്ലവർ ഹൈ സ്കൂൾ ചെമ്മലമറ്റം
ഈരാറ്റുപേട്ട ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത