ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം/അക്ഷരവൃക്ഷം/പിശ‌ുക്കന് ഇരട്ടി ചെലവ്

22:19, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 281848 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പിശ‌ുക്കന് ഇരട്ടി ചെലവ്

കൊയ്റോ എന്ന ഗ്രാമത്തിലെ ഒര‌ു ധനികനായ വ്യക്‌തി ആയിര‌ുന്ന‌ു മജീദ്. അദ്ദേഹം വലിയ പിശ‌ുക്കനായിര‌ുന്ന‌ു. ഒര‌ുപാട് സമ്പത്ത് ഉണ്ടായിര‌ുന്നിട്ട‌ും പക‌ുതി കീറി പോയ കോട്ടു‌ം നിറെ കെട്ട തൊപ്പിയ‌ും ആണികൾ തറച്ച് ത‌ുകല‌ുകൾ വീണ്ട‌ും വീണ്ട‌ും ത‌ുന്നിച്ചേർത്ത ചെര‌ുപ്പ‌ുമാണ് അയാൾ ഉപയോഗിച്ചിര‌ുന്നത്. ഒര‌ു ദിവസം മജീദിന് പതിവിലേറെ പണം ലഭിച്ച‌ു. അയാൾക്ക് വളരെയധികം സന്തോഷമായി. ആ സന്തോഷം ആഘോഷിക്കാന‌ും തീര‌ുമാനിച്ച‌ു. സ്‌നാന ഗ‌ൃഹത്തിൽ പോയി ക‌ുളിച്ച‌ുകയറാം എന്നയാൾ തീര‌ുമാനിച്ച‌ു. സ്‌നാന ഗ‌ൃഹത്തിന്റെ വാതിൽക്കൽ ചെരിപ്പ് ഊരി ഇട്ടതിന‌ുശേഷം അയാൾ ക‌ുളിക്കാൻ കയറി. ക‌ുളിച്ചിറങ്ങിയ മജീദ് തന്റെ ചെര‌ുപ്പിന് പകരം രണ്ട് പ‌ുത്തൻ ചെര‌ുപ്പ‌ുകൾ കണ്ട‌ു. ദൈവം തന്നതാണെന്ന് വിചാരിച്ച് അത‌ും ധരിച്ച‌ുകൊണ്ട് മജീദ് വീട്ടിലേക്ക് പോയി. പക്ഷേ സംഭവിച്ചത് മറ്റൊന്നായിര‌ുന്ന‌ു. മജീദ് കൊണ്ട‌ു പോയ പ‌ുത്തൻ ചെര‌ുപ്പ‌ുകൾ സ്‌നാന ഗ‌ൃഹത്തിലെത്തിയ ഒര‌ു ന്യായാധിപന്റേതായിര‌ുന്ന‌ു. മജീദിന്റെ ചെര‌ുപ്പ് കണ്ട് ന്യായാധിപന് ദേഷ്യം വരാതിരിക്കാൻ അദ്ദേഹത്തിന്റെ ഭ‌ൃത്യനാണ് ചെര‌ുപ്പ‌ുകൾ അവിചെ നിന്ന‌ും മാറ്റിയിട്ടത്.

ന്യായാധിപന്റെ ചെര‌ുപ്പ‌ുകൾ മോഷ്‌ടിച്ചു എന്ന ക‌ുറ്റത്തിന് മജീദിനെ ജയിലിലടച്ച‌ു. ശിക്ഷ കഴിഞ്ഞ് പ‌ുറത്തിറങ്ങിയ മജീദ് അപമാനം കാരണം തന്റെ പഴയ ചെര‌ുപ്പെട‌ുത്ത് നദിയിലേക്ക് വലിച്ചെറിഞ്ഞ‌ു. രണ്ട‌ു ദിവസത്തിന് ശേഷം ആ ചെര‌ുപ്പ് മീൻ പിടിച്ച‌ുകൊണ്ടിര‌ുന്നവ‌ര‌ുടെ വലയിൽ ക‌ുട‌ുങ്ങി. ചെര‌ുപ്പിലെ ആണി കൊണ്ട് വലക്കണ്ണി പൊട്ടി. മജീദിന്റെ ചെര‌ുപ്പാണ് അതെന്ന് മനസ്സിലാക്കിയ അവർ ദേഷ്യത്തോടെ വന്ന് ചെര‌ുപ്പിനെ മജീദിന്റെ കടയിലേക്ക് വലിച്ചെറിഞ്ഞ‌ു. മര‌ുന്ന് ക‌ുപ്പികൾ പൊയട്ടി മജീദിന് ഒര‌ു വലിയ ത‌ുക നഷ്‌ടമായി. ദേഷ്യം സഹിക്ക വയ്യാതെ മജീദ് വീട്ടിനട‌ുത്ത് ഒര‌ു വലിയ ക‌ുഴിയെട‌ുത്ത് ചെര‌ുപ്പിനെ അതിലിട്ട‌ു മ‌ൂടി. അയൽവാസിയായ ഒരാൾ ഇത‌ുകണ്ടിട്ട് മജീദ് നിധി ക‌ുഴിച്ചിട്ടിട്ട‌ുണ്ടെന്ന‌ു പറഞ്ഞ‌ു. നിധിയല്ല ചെര‌ുപ്പാണ് അതെന്ന് പറഞ്ഞിട്ട‍ും കേൾക്കാതെ ഭ‌ൃത്യൻമാർ വന്ന് ക‌ുഴി തോണ്ടി നോക്കി. പഴകിയ ചെര‌ുപ്പ് കണ്ട് ദേഷ്യം വന്ന ഭ‌ൃത്യൻമാർ മജീദിനെ ഭീഷമിപ്പെട‌ുത്തി ക‌ുറച്ച് പണം കൈക്കലാക്ക‌ുകയ‌ും ചെയ്‌ത‌ു.

നിസ്സഹായനായ മജീദ് ചെര‌ുപ്പ് തിരിച്ച് വരില്ലെന്ന് കര‌ുതി അട‌ുത്ത‌ുക‌ൂടെ ഒഴ‌ുക‌ുന്ന പ‌ുഴയിലേക്ക് അതിനെ വലിച്ചെറിഞ്ഞ‌ു. അത് ഒഴ‌ുകി അട‌ുത്ത‌ുള്ള നീർച്ചാലിന്റെ അരികില‌ുള്ള പ‌ുല്ല‌ുകളിൽ ക‌ുര‌ുങ്ങി നിന്ന‌ു. അങ്ങനേയ‌ും മജീദിന് ക‌ുറേ പൈസ നഷ്‌ടമായി. അവസാനം ചെര‌ുപ്പുമായി അധികാരിയ‌ുടെ മ‌ുന്നിലെത്തിയ മജീദ് പറഞ്ഞ‌ു എല്ലാ പ്രശ്‌നങ്ങൽക്ക‌ും കാരണമാക‌ുന്ന ഈ ചെര‌ുപ്പ് തന്റേയല്ലെന്ന‌ും ഇത‌ുണ്ടാക്ക‌ുന്ന പ്രശ്‌നങ്ങൾക്ക് താന‌ുത്തരവാദിയല്ലായെന്ന് പ്രഖ്യാപിക്കണമെന്ന‌ും. എന്നിട്ടയാൾ ചെര‌ുപ്പിനെ അവിടെയിട്ടിട്ട് ഓടിപോയി . അത‌ുകണ്ട് ന്യായാധിപന‌ും മറ്റ‌ുള്ളവര‌ും പൊട്ടിച്ചിരിച്ച‌ു.

അഞ്ജലി ബി എസ്
8F ഗവ.എച്ച് എസ് എസ് മാരായമുട്ടം
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Mohankumar.S.S തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കഥ