എസ്.എൻ.എം.എച്ച്.എസ് വണ്ണപ്പുറം/അക്ഷരവൃക്ഷം/ദുരിതപ്പെയ്ത്ത്

20:52, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 29021snmhsvannappuram (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ദുരിതപ്പെയ്ത്ത്       | color=   5  ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ദുരിതപ്പെയ്ത്ത്      


മാരിതൻ മുറിവുകൾ
പതിഞ്ഞു നമ്മളിൽ
 പടവെട്ടി പൊരുതി നാം
ഒരുമയോടെ തുരത്തുവാൻ

        കരുതലോടെ കരുതി സർവരും
        ഏകാകിയായി കഴിഞ്ഞതാ
        അസ്വാതന്ത്ര്യത്തിൻ കൂട്ടിൽ
        മാസ്കി൯ മുഖങ്ങളിൽ

 പലതും പഠിച്ചു നാം
വീട്ടിൽ അകത്തളങ്ങളിൽ
തോൽക്കുകയില്ല നമ്മൾ
തോൽപ്പിച്ചീടും മഹാമാരിയെ

       മുറിച്ചു നാം കണ്ണികൾ
       യുദ്ധമുഖത്തെ പോരാളികൾ
       തൻ വീര്യം ഉദിച്ചു മെയ്കളിൽ
        തുരത്തിടും നാം കൊറോണയെ
നമിച്ചിടാം ജീവസ്പർശം കാത്തവരെ
യുഗത്തിൽ സാമൂഹ്യശില്പികളെ
അണിനിരന്നിടാം ഒറ്റക്കെട്ടായി
പുതുയുഗ പിറവിക്കായി
 

ദിയ എസ് കൃഷ്ണ
10 B ദിയ എസ് കൃഷ്ണ എസ് എൻ എം വിഎച്ച്എസ്എസ് ഇടുക്കി തൊടുപുഴ
തൊടുപുഴ ഉപജില്ല
ഇടുക്കി
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത