യു.എൻ എച്ച്. എസ്. പുല്ലൂർ/അക്ഷരവൃക്ഷം/രാത്രിയുടെ തലോടൽ.

20:36, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vijayanrajapuram (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
രാത്രിയുടെ തലോടൽ.     

രാത്രിയുടെ തലോടൽ
വേദനയുടെ മഞ്ഞുകുളിരാൽ
ഹൃദയത്തിന്റെനിലവിളി ഉയരുമ്പോൾ
തേങ്ങലായി നിശ്വാസമായി
നിലാവിന്റെ സാന്ത്വനവുമായി
അഴകിന്റെ വിണ്ണിലെ ആകാശപറവയെ
തേടുന്ന സ്വപ്നങ്ങൾ ബാക്കിയാക്കി
ഇരുട്ടിന്റെ അശാന്തതയെ വാഴ്ത്തി വാഴ്ത്തി
താരാപഥങ്ങൾ തൻ നിശ്വാസമായി നീയും
ഭൂമിയുടെ സംഗീതത്തിൻ നിദ്രയിലാണ്ട
നേർത്ത ഹൃദയത്തിന്റെ നിലാവൊളിയായ്
ജീവന്റെ നൊമ്പരത്തെ ഞെരിച്ചമർത്ത
വാനിന്റെ ചിറകിൽ നിന്നുയർന്ന തൂവൽ
വർണാന്തരമില്ലാത്ത സാന്ത്വന ലോകം
വർണവിവേചനമില്ലാത്ത
ആത്മാവിന്റെ ആഴങ്ങളിലലിയുന്ന
രാത്രിയുടെ തലോടൽ.

Abhinand T A
9A യു.എൻ എച്ച്. എസ്. പുല്ലൂർ
ബേക്കൽ ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത