19:52, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19007(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= ക്ഷണിക്കാത്ത അതിഥി | color= 5...' താൾ സൃഷ്ടിച്ചിരിക്കുന്നു)
എന്തിനോ വേണ്ടിയുള്ള തിരക്കിട്ട പാച്ചിലിനിടെ...
പിന്നിൽ നിന്നാവിളി കേട്ടു
സഡൻ ബ്രേക്കിട്ടു തിരിഞ്ഞപ്പോ കണ്ടത്
പിന്നിലോടിയ പലരും
പിടഞ്ഞു വീഴുന്നതാ...
വെട്ടിപ്പിടിച്ച പലതും
വഴിയിലുപേക്ഷിച്ചു
സ്റ്റർട്ടിങ് പോയിന്റിലെത്താൻ
സമയമേതുമെടുത്തില്ല...
അപ്പോഴെൻ മനസ്സിലെ
ചോദ്യം ഓട്ടത്തിനിടെ നഷ്ടപ്പെട്ടുപോയ പലതും
ഓർമ്മപ്പെടുത്താൻ ആരോ അയച്ചതോ..
ഈക്ഷണിക്കാതെ
എത്തിയ അതിഥിയെ?