ഇൻഫന്റ് ജീസസ്സ് ബഥനി സി.ജി.എച്ച്.എസ്സ്/അക്ഷരവൃക്ഷം/ശുചിത്വം
ശുചിത്വം
ഏഴാം ക്ലാസ്സിലെ ക്ലാസ്സ് ലീഡറായിരുന്നു മനു. അവന്റെ അധ്യാപകൻ, വിദ്യാർത്ഥികൾ മുടങ്ങാതെ പ്രാർത്ഥനയിൽ പങ്കെടുക്കണമെന്നും പങ്കെടുക്കാത്തവർക്കു കഠിന ശിക്ഷ ലഭിക്കുമെന്നും പറഞ്ഞു. അന്നൊരു കുട്ടി മാത്രം പ്രാർത്ഥനയിൽ പങ്കെടുത്തിരുന്നു അത് രാഹുലായിരുന്നു. പ്രാർത്ഥന കഴിഞ്ഞു കുട്ടികൾ ക്ലാസിലെത്തി, അവർ അവരവരുടെ സ്ഥാനങ്ങളിൽ പോയിരുന്നു. മനു രാഹുലിനെ വിളിച്ചു ചോദിച്ചു, നീയെന്താ പ്രാർത്ഥനയ്ക്ക് വരാത്തത്? രാഹുൽ മറുപടി പറയുന്നതിന് മുൻപ് തന്നെ ടീച്ചർ ക്ലാസിലെത്തി.ടീച്ചർ ഉടനെ തന്നെ മനുവിനെ വിളിച്ചു ചോദിച്ചു. ഇന്ന് ആരെല്ലാമാണ് പ്രാർത്ഥനയിൽ പങ്കെടുക്കാത്തവർ? മനു പറഞ്ഞു, ടീച്ചർ, ഇന്ന് രാഹുൽ ഒഴികെ മറ്റെല്ലാവരും പങ്കെടുത്തു. ടീച്ചർ രാഹുലിനെ വിളിച്ചു ചോദിച്ചു. നീയെന്താ രാഹുൽ പ്രാർത്ഥനയിൽ പങ്കെടുക്കാഞ്ഞത്? രാഹുൽ പറഞ്ഞു, ടീച്ചർ ഞാൻ പ്രാർത്ഥനയ്ക്ക് മുൻപ് തന്നെ ക്ലാസ്സിൽ എത്തിയിരുന്നു. അപ്പോഴേക്കും എല്ലാവരും പ്രാർത്ഥനയ്ക്ക് പോയിരുന്നു. ഞാനും പോകാൻ തുടങ്ങിയപ്പോഴാണ് നമ്മുടെ ക്ലാസ്സിൽ നിറയെ ചപ്പുചവറുകൾ കിടക്കുന്നതു കണ്ടത്. ഞാൻ ഉടനെ അവ വൃത്തിയാക്കി, അപ്പോൾ പ്രാർത്ഥനയും അവസാനിച്ചു. അത് കൊണ്ടാണ് എനിക്ക് പ്രാർത്ഥനയിൽ പങ്കെടുക്കാൻ കഴിയാഞ്ഞത്. സോറി ടീച്ചർ ! രാഹുൽ എന്തിനാണ് സോറി? നീ ചെയ്തത് ഒരു നല്ല കാര്യമല്ലേ? ഞാൻ നിന്നെ അഭിനന്ദിക്കുന്നു. മറ്റൊരു കുട്ടിക്കും തോന്നാത്തതാണ് നീ ചെയ്തത്. നിങ്ങളെല്ലാവരും രാഹുലിനെ കണ്ടു പഠിക്കണം. കുട്ടികൾ എല്ലാവരും രാഹുലിനെ അഭിനന്ദിച്ചു. ടീച്ചർ തുടർന്നു, " ശുചിത്വമാണ് നമുക്ക് അത്യാവശ്യം, ശുചിത്വം ഇല്ലാത്ത ലോകം നിങ്ങളൊന്നു ആലോചിച്ചു നോക്കു, എന്തു ഭയാനകമായിരിക്കും? ശുചിത്വമില്ലാത്ത ലോകത്ത് നമ്മൾ രോഗം കൊണ്ട് വലഞ്ഞിരിക്കും. " ടീച്ചർ പറഞ്ഞത് കുട്ടികൾക്ക് മനസ്സിലായി. കുട്ടികൾ ടീച്ചറോട് പറഞ്ഞു, ടീച്ചർ ഞങ്ങൾ ഇനി മുതൽ ഞങ്ങളുടെ ക്ലാസ്സ്, പരിസരം എല്ലാം ശുചിത്വമുള്ളതാക്കും. എല്ലാവരും രാഹുലിനോട് ഈ അറിവ് നൽകിയതിന് നന്ദി പറഞ്ഞു. ശുചിത്വ ലോകം വിജയിക്കട്ടെ. "
സാങ്കേതിക പരിശോധന - Alp.balachandran തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം |