ജി.എൽ.പി.എസ് കയ്‌പമംഗലം/അക്ഷരവൃക്ഷം/*അവധിക്കാലം*
അവധിക്കാലം
പ്രിയ കൂട്ടുകാരെ നമുക്ക് അവധിക്കാലം ആഘോഷിക്കാൻ പറ്റാത്ത ഒരു അവധിക്കാലമായി മാറി. കൊറോണ എന്ന വൈറസ് കാരണം പുറത്ത് ഇറങ്ങാൻ പറ്റാത്ത അവസ്ഥ. മിക്കവർക്കും ജോലി ഇല്ല. വിദേശത്തുള്ളവർ വളരെ പ്രയാസത്തിൽ ആണ് അവരുടെ ജീവിതം. പട്ടിണി എന്താണെന്ന് ഇതുവരെ അറിഞ്ഞിട്ടില്ലാത്ത ഞാൻ കുറച്ച് ദിവസം കൊണ്ട് അനുഭവിച്ചു അറിഞ്ഞു ആളുകൾക്ക് ഭക്ഷണം കിട്ടാത്ത അവസ്ഥ. നിത്യം ജോലിക്ക് പോയവർക്ക് ജോലിയില്ല ഭക്ഷണ സാധനങ്ങൾ മേടിക്കാൻ കാശില്ല. കേന്ദ്ര സർക്കാർ അനുവദിച്ച റേഷൻ അരിയും കിട്ടിയത് കൊണ്ട് പട്ടിണി ഇല്ലാതെ ജീവിതം മുന്നോട്ട് പോകുന്നു. പഞ്ചായത്തുകളിൽ കമ്മ്യൂണിറ്റി കിച്ചൺ തുടങ്ങിയത് മുതൽ ആളുകളുടെ പട്ടിണി മാറി തുടങ്ങി. ഓരോ സംഘടനയുടെ ആളുകൾ കുടുംബത്തിന് വേണ്ടിയുള്ള ഭക്ഷണ കിറ്റുകൾ നൽകിയത് കൊണ്ട് നിത്യം വരുമാനമില്ലാത്ത ആളുകൾക്ക് അത് ഉപകാരമായി. പണ്ട് നമ്മുടെ മുത്തശ്ശിമാരുടെയും മുത്തശ്ശൻമാരുടെയും കാലത്ത് പട്ടിണി ഉണ്ടായിരുന്നു. ഇപ്പോൾ കൊറോണ എന്ന വൈറസ് വേണ്ടി വന്നു നമുക്ക് പട്ടിണി എന്താണെന്ന് പഠിക്കാൻ. കൊറോണ എന്ന മഹാമാരിയെ തടയാൻ നമുക്ക് ഒന്നിച്ചു കൈ കോർക്കാം. തുമ്മുമ്പോഴും ചുമക്കുമ്പോഴും തൂവാല കൊണ്ട് പൊത്തി പിടിക്കുക. ആളുകളിൽ നിന്ന് അകലം പാലിക്കുക. ജാഗ്രത പാലിക്കുക
സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം |