16:24, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Noufalelettil(സംവാദം | സംഭാവനകൾ)(' {{BoxTop1 | തലക്കെട്ട്= ആത്മാവ് | color= 3 }} <center> <poem> ഞാൻ ഉറങ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ആത്മാവ്
ഞാൻ ഉറങ്ങുമ്പോൾ
ഞാൻ പോലും അറിയാതെ
എൻ ആത്മാവ് ഉലാത്താനിറങ്ങും
വെറുതെ ജനലരികിലും
മുറ്റത്തും ചെന്നിരിക്കും
പൂർണ ചന്ദ്രനെയും നക്ഷത്രങ്ങളെയും നോക്കിയിരിക്കും
രാത്രിയുടെ കൂരിരുട്ടിൽ
തനിയെ
അവിടിവിടെയായി അലഞ്ഞുനടക്കും
രാത്രിമഴയെ കണ്ടു രസിക്കും
രാവൊന്നു വെളുക്കുമ്പോഴേക്കും
എൻ അരികിൽ വന്നുചേരും
എന്നിലെ ജീവനാകും