ജി.എൽ.പി.എസ് പൂങ്ങോട്/അക്ഷരവൃക്ഷം/വൃത്തിയാണ്ശക്തി
വൃത്തിയാണ് ശക്തി
ഒരിടത്തൊരിടത്ത് അമ്മു എന്ന് പേരുള്ള ഒരു പാവം പെൺകുട്ടി താമസിച്ചിരുന്നു.അവൾ വളരെ ദയയുള്ളവരും മറ്റുള്ളവരെ സഹായിക്കുന്നവളുമായിരുന്നു.അതിനാൽ എല്ലാവർക്കും അവളെ വളരെഇഷ്ടമായിരുന്നു. പക്ഷേ അവളുടെ ചങ്ങാതി അപ്പു ഇതൊന്നും ശ്രദ്ധിക്കാത്തവനായിരുന്നു.ഒരു ദിവസം അമ്മുക്കുട്ടി ഒരു കേക്കുമായി അവൻറെ അരികിലേക്ക് ഓടി വന്ന് പറഞ്ഞു, അപ്പൂ... വേഗം കൈ വൃത്തിയായി കഴുകി വരൂ...എന്നിട്ട് നമുക്ക് ഇത് കഴിക്കാം, അമ്മു പോയി എന്നാൽ അപ്പു അവൻറെ വൃത്തിയില്ലാത്ത കയ്യുമായി വന്ന് പതിയെ ചെന്ന് ആരും കാണാതെ ആ കേക്കുമെടുത്ത് വീടിൻറെ പിറക് വശത്തേക്ക് ഓടി....,അവിടെ ഇരുന്ന് അവൻ ആർത്തിയോടെ അത് കഴിക്കാൻ തുടങ്ങി. അവന് ചുറ്റിനും ഈച്ചകളും മറ്റു രോഗാണുക്കളും വന്നു കൂടി,വൃത്തിയില്ലാത്ത ആ പരിസരത്തിലൂടെ ഓടിക്കളിച്ചതു കൊണ്ടായിരുന്നു അത്,അധികം വൈകതെ അവൻ ഒരു നിത്യ രോഗിയായി മാറുകയും ചെയ്തു. ഈ കഥയിൽ നിന്നും ശുചിത്വമില്ലായ്മ രോഗത്തെ വിളിച്ച് വരുത്തുമെന്ന് മനസ്സിലായല്ലോ. കൂട്ടുകാരേ... അതുകൊണ്ട് നാം നമ്മുടെ വീടും പരിസരവും അതിലുപരി നമ്മുടെ ശരീരവും വൃത്തിയായി സംരക്ഷിക്കുക.
സാങ്കേതിക പരിശോധന - MT_1206 തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കഥ |