എ.യു.പി.എസ് മുണ്ടക്കര/അക്ഷരവൃക്ഷം/കടൽകടന്ന് കോവിഡ്

16:18, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 47555 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കടൽ കടന്ന് കോവിഡ് <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കടൽ കടന്ന് കോവിഡ്

ജനവരിയിൽ ചൈനരാജ്യത്ത് വന്ന കൊറോണ രോഗം ഇന്ന് ലോകം മുഴുവൻ പിടിച്ചു കുലുക്കുകയാണ്. ലക്ഷകണക്കിന് ആളുകളിൽ വ്യാപിച്ചിരിക്കുന്ന ഈ രോഗത്തിൻറെ ലക്ഷണങ്ങൾ പനി, ശ്വാസതടസ്സം, തൊണ്ടവേദന,ചുമ എന്നിവയാണ് പക്ഷിമൃഗാദികളിൽ നിന്നായി രോഗ വ്യാപനം നടന്നതായി പറയപ്പെടുന്നു. കൊറോണ വൈറസ് ബാധിച്ച ഒരാളുമായി അടുത്തു നിന്ന് സംസാരിക്കുകയോ രോഗം ബാധിച്ച ആൾ അടുത്തു നിന്ന് തുമ്മുകയോ ചുമക്കുകയോ ചെയ്യുമ്പോഴാ മറ്റൊരാൾക്ക് കോവിഡ് രോഗം പകരുന്നു. കോവിഡ് രോഗം അധികമായും വേഗത്തിൽ ബാധിക്കുന്നത് പ്രായമായവരിലും രോഗമുള്ളവരിലുമാണ് മാസ്ക് ധരിച്ചു മാത്രമേ വീട്ടിൽ നിന്നും പുറത്തിറങ്ങാവൂ. പുറത്ത് പോയി വന്നതിന് ശേഷം കൈ സാനിറ്ററൈസേഷൻ ചെയ്യുക, ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും തൂവാലകൊണ്ട് മുഖം പൊത്തി പിടിക്കുക എന്നിവ ചെയ്യേണ്ടത് അത്യാവശ്യമാണ്.വൈറസ് മൂലമുള്ള രോഗമായതിനാൽ വാക്സിൻ കണ്ടുപിടിച്ചിട്ടില്ല. നമ്മൾ ശ്രദ്ധിച്ചാൽ ഈ രോഗത്തേയും നമുക്ക് തുരത്താം.

അന്വയ. ടി
5A മുണ്ടക്കര എ.യു.പി. സ്കൂൾ
ബാലുശ്ശേരി ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം