ഗവൺമെന്റ് എച്ച്. എസ്. വാഴമുട്ടം/അക്ഷരവൃക്ഷം/ഒന്നിച്ചു നേരിടാം

14:30, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43069 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=ഒന്നിച്ചു നേരിടാം <!-- തലക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഒന്നിച്ചു നേരിടാം

 ലോകവും രാജ്യവും നാടും നഗരവും
പേടിച്ചരണ്ടു വിറച്ചു നിന്നീടവേ
നാടു മുഴുവൻ പടരുന്ന രോഗത്തെ
ധീരതയോടെ എതിർത്തു തോൽപിച്ചീടാം
നിപ്പയും പ്രളയവും ചെറുത്തു തോൽപിച്ച നാം
ധൈര്യം ചോരാതെ ഇതിനെയും നേരിടാം
ആധികൂടാതെ ജാഗ്രതയോടിനി
പ്രതിരോധമൊക്കെ ശക്തമാക്കാം
പ്രതിരോധ മാർഗ്ഗത്തിലൂടെ നമുക്കീ -
വ്യാധിയെയാട്ടി അകലെയാക്കാം.
നാടും വീടും സംരക്ഷീച്ചിടുകിൽ
നാട്ടാരും വീട്ടാരും സന്തോഷമായിടും
ഈ മഹാ വ്യാധിയെ തോല്പിച്ചു നമ്മൾ
രാജ്യവും ലോകവും കാത്തുരക്ഷിച്ചീടാം
എല്ലാം മറന്നു ഒന്നായി നീങ്ങിടാം
നല്ലൊരു നാളേയ്ക്കു സാക്ഷ്യം വഹിച്ചീടാം

 

ADITHYA V S
8B GOVT HS VAZHAMUTTOM
THIRUVANANTHAPURAM SOUTH ഉപജില്ല
THIRUVANANTHAPURM
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത