അമ്മയെന്നുള്ളൊരു രണ്ടക്ഷരം എന്റെ മാതൃസ്നേഹത്തിന്റെ മുദ്രയാണ് ----- (2) അമ്മയെന്നുള്ളൊരു രണ്ടക്ഷരം കേട്ടാൽ അമ്മിഞ്ഞപ്പാലിൻ സുഗന്ധമാണ് ----- (2) പ്രിയമുള്ള വാക്കുകൾ കൊണ്ടെന്റെ കാതിൽ മധുരസംഗീതം നിറയ്ക്കുമമ്മ ----- (2) എന്റെ ജീവിതത്തിലേക്ക് കടന്നുവന്നൊരു പൊൻ തൂവലാണെന്റെയമ്മ ഭാഗ്യമാണെന്നുമെന്നമ്മ ----- (2) ആദ്യവിദ്യാലയം ഭവനമാണെങ്കിൽ ആദ്യഗുരുവാണെന്നമ്മ ആദി മഹസ്സാകുമെന്നമ്മ----- (2)