ശങ്കരവിലാസം യു പി എസ്/അക്ഷരവൃക്ഷം/കൊറോണ എന്ന മഹാമാരി

12:23, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14669 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണ എന്ന മഹാമാരി <!-- തലക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ എന്ന മഹാമാരി


ലോകത്തെ കാർന്നു തിന്നുകൊണ്ടിരിക്കുകയാണ് കൊറോണ അഥവാ കോറിഡ് - 19 എന്നെ മഹാമാരി . . ചൈനയിലെ വുഹാൻഗ്രാമത്തിലാണ് ഈ മഹാമാരി തുടക്കമിട്ടത് ആദ്യം : ചൈന പിന്നെ ഇറ്റലി ,അമേരിക്ക പിന്നെ ഇന്ത്യയിലുമെത്തി . ഇറ്റലിയും അമേരിക്കയും ഒരോ ദിവസവും ശവപ്പറമ്പ് ആയി കൊണ്ടിരിക്കുകയാണ്. സമ്പന്നമായ അമേരിക്ക പോലും കോറോണയ്ക്ക് അടിമയായി കൊണ്ടിരിക്കുകയാണ്. കൊറോണ വൈറസിന് മുന്നിൽ പാവപ്പെട്ടവനെന്നില്ല, പണക്കാരനെന്നില്ല , സുന്ദരനെന്നില്ല, വിരൂപനെന്നില്ല , ഹിന്ദുവെന്നില്ല, ഇസ്ലാം എന്നില്ല അതിനു മുൻപിൽ എല്ലാവരും കൊറോണയുടെ ഇര മാത്രമാണ്. ഒരിക്കൽ അവൻ പ്രകൃതിയെ ചൂഷണം ചെയ്തു , മരങ്ങൾ മുറിച്ചും കുന്നുകളിടിച്ചു മൊക്കെ . ഇന്ന് പ്രകൃതി മനുഷ്യനെ വലിയൊരു പാഠം പഠിപ്പിക്കുന്നു . അത് എന്തെന്നൽ പണവും ഭക്ഷണവും കൊണ്ട് അഹങ്കരിക്കരുത് .- കണ്ണുകൊണ്ട് കാണാൻ കഴിയാത്ത ഒരു വൈറസ് മതി മനുഷ്യന്റെ അഹങ്കാരത്തെ നിഷ്പ്രഭമാക്കാൻ.നിപ്പ , പ്രളയവുമൊക്കെ വന്നപ്പോൾ മനുഷൻ ഒറ്റക്കെട്ടായ് അതിനെ മറികടന്നു. അതിന്റെ ഭീതിയിൽ നിന്നും മുക്തമാവുമ്പോഴേക്കും പിന്നെയും ക്രൂരതക്കാണ്ട് മനുഷ്യൻ അമ്മാനമാടി. അതു കൊണ്ട് പിന്നെയും ദൈവം നമ്മളെ പരീക്ഷിക്കാൻ തുടങ്ങി . ഇന്ന് ലോകത്ത് ഓരോ മനുഷ്യശരീരവും കൊറോണയാൽ ചേതനയറ്റു വീഴുകയാണ് . ഡോക്ട്ടർമാരും, നഴ്സ്മാരും സ്വന്തം കുടുംബത്തെ മറന്ന് കൊറോണ രോഗികളെ ചികിത്സിച്ച് ഇവിടെ നമുക്ക് മാതൃകയാവുകയാണ്. കേരളത്തിൽ നിന്ന് നിപ്പ രോഗിയെ ചികിത്സച്ച നഴ്സ് ലിനി എന്ന മാലാഖ മരണത്തിന് കീഴടങ്ങി. കേരളത്തിൽ ആരോഗ്യ വകുപ്പിന്റെ ഇടപെടൽ മൂലം കൊറോണ രോഗികളുടെ എണ്ണം കുറഞ്ഞു വരുന്നുണ്ട്. വിദേശത്തിൽ കഴിയുന്നവർ സ്വന്തം കുടുംബത്തെ ഒരു നോക്ക് കാണാതെയാണ് മരിക്കുന്നത്. ഇന്ത്യയിൽ , ഇപ്പോൾ മാർച്ച് 24 മുതൽ ലോക് ഡൗൺ ആണ്. അതുകൊണ്ട് ആരും പുറത്ത് ഇറങ്ങരുത് ,എല്ലാവരും സ്വന്തം കുടുംബത്തോടൊപ്പം വീട്ടിൽ തന്നെ ഇരിക്കണം. സ്വന്തമായി കൃഷി ഒക്കെ ചെയ്യണം . പലരും പുറത്തിറങ്ങുന്നുണ്ട്. - നാടിന്റെ നന്മക്ക് വേണ്ടി പ്രധാനമന്ത്രിയും മുഖ്യമന്ത്രിയുമടക്കം എല്ലാ മന്ത്രിമാരും പ്രയത്നിച്ചു കൊണ്ടിരിക്കുന്നു .- ഏപ്രിൽ 5 ന് പ്രധാനമന്ത്രിയുടെ നിർദ്ദേശപ്രകാരം - രാത്രി 9 മണി മുതൽ 9.10 വരെ വൈദ്യുതി ബാൾബുകൾ അണച്ച് പ്രതീക്ഷയുടെ ചെറുനാളം തെളിയിച്ചിരുന്നു.പിന്നെ സർക്കാർ വക അരിയും മറ്റ് ധാന്യങ്ങളും സൗജന്യമായി നൽകിയിട്ടുണ്ട്.
ആളുകൾ തമ്മിൽ ഒരു മീറ്റർ അകലം പാലിക്കണം. നന്നായി സോപ്പു ഉപയോഗിച്ച് കൈ കഴുകണം. വ്യക്തി ശുചിത്വം പാലിക്കണം .ഈ മുൻ കരുതലുകൾ സ്വീകരിച്ചാൽ കൊറോണയിൽ നിന്ന് മുക്തി നേടാം. പോഷകാഹാരങ്ങൾ കഴിക്കുക പ്രതിരോധ ശക്തി വർദ്ധിപ്പിക്കുക .ഈ വൈറസ് വയസ്സായവർക്കും, കുട്ടികൾക്കും ഗർഭിണികൾക്കും രോഗികൾക്കും ആണ് നന്നായി ബാധിക്കുക .ഈ കൊറോണ വൈറസ് നമ്മളെ പഠിപ്പിക്കുന്ന കാര്യങ്ങൾ അദ്ധ്വാനം വീട്ടുകാരുമായുള്ള ജീവിതം ഒത്തൊരുമ മറ്റ് ആഘോഷ ചടങ്ങുകൾ ചുരുക്കത്തിലാക്കുക അഹങ്കാരവും കുശുമ്പും കുറയ്ക്കുക എന്നിവയാണ്. കൊറോണയുടെ ലക്ഷണങ്ങൾ പനി , ചുമ , തൊണ്ട വേദന എന്നിവയൊക്കെ യാണ്. നന്നായി കണിയും പടക്കവും സദ്യയും വെച്ച് വിഷു ആഘോഷിക്കാൻ കഴിയില്ല. എല്ലാവരും ജാഗ്രത പാലിക്കുക. ലോകനന്മയ്ക്കായ് എല്ലാവരും ദൈവത്തോട് പ്രാർത്ഥിക്കുക ഈ മഹാമാരിയെ നേരിടാൻ ശ്രമിക്കുക; ഒത്തൊരുമിക്കാം നല്ല നാളേക്കായി..


നന്ദന കെ കെ
7 C ശങ്കരവിലാസം യു.പി സ്കൂൾ
കൂത്തുപറമ്പ് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം