തോലമ്പ്ര യു പി എസ്‍/അക്ഷരവൃക്ഷം/ഈ കൊറോണക്കാലം
ഈ കൊറോണക്കാലം
കൂട്ടുകാരേ….
നമ്മുടെ രാജ്യം കോവിഡ് ബാധയിൽ അകപ്പെട്ടിരിക്കുകയാണല്ലോ.ചൈനയിലെ വുഹാൻ പ്രവിശ്യയിലാണ് കോവിഡ് 19 പൊട്ടിപ്പുറപ്പെട്ടത്.പിന്നീടത് ലോകത്തിന്റെ പല ഭാഗങ്ങളിലേക്കും പടർന്നു പിടിച്ചു. അങ്ങനെ 2020 ജനുവരി 31 നു നമ്മുടെ ഈ കൊച്ചു കേരളത്തിലും എത്തി.കേരളത്തിൽ തൃശ്ശൂർ ജില്ലയിലാണ് ആദ്യമായി കോവിഡ് 19 സ്ഥിരീകരിച്ചത്. അതുമാത്രമല്ല ഇന്ത്യയിലെ ആദ്യത്തെ കോവിഡ് മരണം കർണാടക സംസ്ഥാനത്തും കേരളത്തിലെ ആദ്യത്തെ മരണം എറണാകുളം ജില്ലയിലുമാണ് റിപ്പോർട്ട് ചെയ്തത്. നമ്മുടെ രാജ്യത്ത് മാർച്ച് 24 മുതൽ ഏപ്രിൽ 14 വരെ ലോക്ഡൗൺ പ്രഖ്യാപിച്ചു. പിന്നീടത് മേയ് 3 വരെ നീട്ടി. നമ്മൾ കോവിഡിനെതിരെ പൊരുതുകയാണ്. അതിജീവനത്തിന്റെ നാളുകളാണിത്. അതുകൊണ്ട് കൂട്ടുകാരേ, വളരെ അത്യാവശ്യമുള്ള കാര്യങ്ങൾ ക്ക് മാത്രം പുറത്തുപോവുക. പോകുന്ന സമയത്ത് നിർബന്ധമായും മാസ്ക് ധരിക്കണം. ദിവസവും കൈകൾ ഇടയ്ക്കിടെ സോപ്പ് ഉപയോഗിച്ച് കഴുകി വൃത്തിയാക്കണം. അതുകൊണ്ട് എല്ലാവരും വീട്ടിലിരിക്കൂ…സുരക്ഷിതരാകൂ…
<
സാങ്കേതിക പരിശോധന - supriyap തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം |