Hijupsulunthy/പരമാർത്ഥം

11:54, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Hijupsulunthy (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പരമാർത്ഥം <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പരമാർത്ഥം

ടീച്ചർ ടീച്ചർ
ഞങ്ങളെയിനിമേൽ
ചീത്ത വിളിക്കാൻ‍ നോക്കേണ്ട

മൂക്കിൽക്കണ്ണട
മീതെക്കൂടി
നോക്കിപ്പേടിപ്പിക്കേണ്ട

ടീച്ചർ ക്ലാസിൽ-
പ്പറഞ്ഞ നുണകൾ
നാട്ടിൽ മുഴുവൻ പാട്ടായി

നദിയിൽ ജലമൊഴു-
കാറുണ്ടത്രേ
മലകളിലെങ്ങും കാടത്രേ!

ഇടവപ്പാതിയി-
ലെല്ലാടത്തും
ഇടതടവില്ലാമഴയത്രേ!

കൃഷിചെയ്തീടാ-
നത്രേ വയലുകൾ
കുടിവെച്ചീടാനല്ലത്രേ!

കേരളമെന്നാൽ
ദൈവംതന്നുടെ
കേളിപ്പെട്ടൊരു നാടത്രേ!

ഇതുപോൽ മുട്ടൻ
നുണകൾ പറഞ്ഞി-
ട്ടിനിയും വിഡ്ഢികളാക്കേണ്ട

ഇരുകണ്ണാലേ
ഞങ്ങൾ കാണും
പരിസരമാണേ പരമാർത്ഥം.
 

അഭിനവ് ജി.എസ്
7 എച്ച്.ഐ.ജെ.യു.പി.സ്കൂൾ ഉളുന്തി
ചെങ്ങന്നൂർ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


"https://schoolwiki.in/index.php?title=Hijupsulunthy/പരമാർത്ഥം&oldid=859657" എന്ന താളിൽനിന്ന് ശേഖരിച്ചത്