ഐ.എസ്.എം.യു.പി.എസ് പറച്ചിനിപ്പുറായ/അക്ഷരവൃക്ഷം/ പരിസ്ഥിതി ശുചിത്വം രോഗപ്രതിരോധം

11:00, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Manojjoseph (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പരിസ്ഥിതി ശുചിത്വം രോഗപ്രതിരോധം

നമ്മുടെ പരിസ്ഥിതി നമ്മൾ കാത്തുസൂക്ഷിക്കണം.വ്യക്തി ശുചിത്വം പോലെതന്നെ പരിസ്ഥിതിയും ശുചിത്വമുള്ളതാക്കണം.പല രോഗ‍‍ങ്ങൾക്കും കാരണം പരിസരമലിനീകരണമാണ്.ഓരോ വ്യക്തിയും സ്വയം ശുചിത്വം പാലിക്കുന്നതോടൊപ്പം വീടും നാടും ശുചിയാക്കണം എന്നാ‍‍ൽ മാത്രമേ മാരകരോഗങ്ങളിൽനിന്നും നമ്മുടെ വീടിനെയും നാടിനെയും നമുക്ക് രക്ഷിക്കാനാകൂ.

നമ്മുടെ അറിവില്ലായിമയും അശ്രദ്ദയുമാണ് പല രോഗങ്ങൾക്കും കാരണം.നമ്മുടെ വീടി൯െറ ശുചിത്വംപോലെ നാടി൯െറ ശുചിത്വവും നമ്മുടെ ഓരോരുത്തരുടെയും കടമയാണ്.

വൈറസ്,ഫംഗസ്, ബാക്ടീരിയകൾ തുടങ്ങിയ സൂക്ഷ്മ ജീവികളാണ് പല രോഗങ്ങൾക്കും കാരണം. ഇവ രോഗമുള്ള ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് എത്തുമ്പോൾ ആണ് രോഗം പതരുന്നത്.ഇവ വായുവിലൂടെയും ജലത്തിലൂടെും മറ്റു ജീവികളിലൂടയും പകരുന്നു.

ഒരാളിൽ നിന്ന് മറ്റുള്ളവരിലേക്ക് പകരുന്നവയാണ് പകർച്ചവ്യാധികൾ.ജലദോഷം ചെങ്കണ്ണ്,കോളറ,ടൈ ഫോയിഡ് ,ചിക്കു൯ഗുനിയ,മന്ത്,എലിപ്പനി ...എന്നിവ നമ്മുടെ നാട്ടിൽ സാധാരണ കാണുന്ന പകർച്ചവ്യാധികളാണ്.ഇപ്പോൾ ലോകത്തെ വിറപ്പിക്കുന്ന കോവിഡ് 19 ഇതുപോലെ ഒരു പകർച്ച വ്യാധിയാണ്. ജലദോഷം,ചിക്ക൯പോക്സ് മീസിൽസ്,ക്ഷയം എന്നിവ വായുവിലൂടെയും എലിപ്പനി,ടൈഫോയിഡ് ,കോളറ,മഞ്ഞപിത്തം എന്നിവ ജലത്തിതൂടെയും പകരുന്നു.ഇവയിൽ മിക്കരോഗങ്ങളും പകർത്തുന്നത് ഈച്ചകളും കൊതുകുകളും ആണ്.

ആയതുകൊണ്ട്, മലിനജലം കെട്ടികിടക്കുന്ന സാഹചര്യം ഇല്ലാതാക്കുക.വീടും പരിസരവും ശുചിയായി സൂക്ഷിക്കുക.ഭക്ഷണം

ദിൽഷാന.യു
5 D എൈ.എസ്.എം.യുപി.എസ്.പറച്ചെന പുറായ
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം