കോഴിക്കോട് എസ്സ്.കെ.വി.യു.പി.എസ്സ്/അക്ഷരവൃക്ഷം/പരിസ്ഥിതി ശുചിത്വം
പരിസ്ഥിതി ശുചിത്വം
പരിസ്ഥിതി ശുചിത്വവുമായി ബന്ധപ്പെട്ട് ആദ്യം നാം മനസ്സിലാക്കേണ്ട വസതുത വ്യക്തി ശുചിത്വമാണ്. ഒരു വ്യക്തി ശുചിത്വം പാലിക്കുന്നതിലൂടെ ആ വ്യക്തിയുമായി ബന്ധപ്പെട്ട കുടുംബം, സമൂഹം എല്ലാവരിലേക്കും ആ ഘടകം എത്തിപ്പെടുന്നു. പരിസ്ഥിതി ശുചിത്വമാക്കിയില്ലെങ്കിൽ പലതരത്തിലുള്ള മഹാമാരികൾ നമ്മുടെ നാട്ടിൽ പടർന്ന്പിടിക്കുകയും അതിലൂടെ നമ്മുടെ നാട് നാശത്തിന്റെയും അധപതനത്തിന്റെയും വക്കുകളിൽ എത്തപ്പെടുന്നു. വസൂരി, കോളറ, മന്ത്, മലേറിയ തുടങ്ങിയ പല പകർച്ചവ്യാധികളേയും ഉന്മൂലനം ചെയ്യാൻ നമ്മുക്ക് സാധിച്ചത് കേരളത്തിലെ ജനങ്ങളുടെ ശുചിത്വം കാരണമാണ്. അതുപോലെ ഈ മഹാമാരിയായ കൊറോണയും നമ്മുടെ രാജ്യത്ത് നിന്നും തുടച്ച് മാറ്റുവാൻ നമ്മുക്ക് ആകും എന്ന പ്രാർത്ഥനയോടെ..............
|