ഗവ. എച്ച്.എസ്.എസ്. പുത്തൻതോട്/അക്ഷരവൃക്ഷം/കൊറോണക്കാലത്തെ ബിഗ് ഡാറ്റ
കൊറോണക്കാലത്തെ ബിഗ് ഡാറ്റ
പല മേഖലകളിലായി പടർന്നു കിടക്കുന്ന വിവരങ്ങളെ ക്രോഡീകരിച്ചു നമുക്ക് ആവശ്യം ഉള്ള വിവരങ്ങൾ മാത്രം അതിൽ നിന്നും കണ്ടെത്തുന്ന ഒരു ബ്രിഹത്തായ ശാഖയാണ് ബിഗ് ഡാറ്റ അനാലിസിസ്. കോവിഡ് 19 ഇപ്പോൾ നമ്മൾ ലോക്ക് ഡൌൺ പിരീഡിൽ ആയതു കൊണ്ട് നമ്മുടെ സംസ്ഥാനത്തു താൽക്കാലികമായി നിയന്ത്രണ വിധേയം ആണ് . എന്നാൽ ലോക്ക് ഡൌൺ ഭാഗീകമായോ മുഴുവനായോ മാറിയാൽ ഇതാവില്ല സ്ഥിതി . ലക്ഷകണക്കിന് വരുന്ന പ്രവാസികൾ നാട്ടിലെത്തും . കോവിഡ് പടർന്നു പിടിക്കുന്ന മറ്റു സംസ്ഥാനങ്ങളിൽ നിന്നും ആളുകൾ നാട്ടിലെത്തും . ഇവരെ എല്ലാവരെയും ക്വാറന്റൈൻ ചെയ്യുക എന്നത് പ്രായോഗിക തലത്തിൽ വളരെ ബുദ്ധിമുട്ടേറിയ ഒരു ജോലി ആണ് . ഇറ്റലിയിൽ നിന്ന് വന്ന ഒരു കുടുംബം അവരുടെ അറിവില്ലായ്മ കൊണ്ട് എയർപോർട്ടിൽ തെറ്റായ വിവരം കൊടുത്ത് കൊണ്ട് മാത്രം നിരീക്ഷണത്തിൽ വെക്കേണ്ടി വന്നത് 3500 ഓളം പേരെ ആണ് . എയർപോർട്ടിൽ പൂരിപ്പിക്കേണ്ട ഒരു ഫോം തെറ്റായി പൂരിപ്പിച്ചത് കൊണ്ട് വന്ന ഒരു പൊല്ലാപ്പായിരുന്നു അത് . ഇനി ഇതേ കുടുംബം ചെക്ക് ഔട്ട് ചെയ്യാൻ എയർപോർട്ടിൽ നിൽക്കുമ്പോൾ ആരോഗ്യവകുപ്പിന് ഓട്ടോമാറ്റിക് ആയി അറിയിപ്പ് കിട്ടുന്ന ഒരു സിസ്റ്റം ഉണ്ടെന്നു കരുതുക. അങ്ങനെ കിട്ടണം എങ്കിൽ എയർ ലൈൻ കമ്പനികൾ പാസ്സഞ്ചർ ഡാറ്റ ഗവണ്മെന്റിന് തരണം . ഗവണ്മെന്റ് അത് പരിശോധിക്കണം. അതാത് വകുപ്പുകളെ അലെർട് ചെയ്യണം . ഇത് ഓട്ടോമാറ്റിക് ആയി നടക്കണം. അല്ലാതെ എന്നും എയർപോർട്ടിൽ വന്നിറങ്ങുന്ന വിമാനങ്ങളിലെ ആയിരക്കണക്കിന് വരുന്ന പാസ്സഞ്ചേഴ്‌സ് ന്റെ ഡാറ്റ ഇവിടെ ഏതെങ്കിലും സർക്കാർ ഓഫീസിൽ ഇൽ ഇരുന്നു എക്സൽ ഷീറ്റിൽ ഫിൽ അപ്പ് ചെയ്‌താൽ തീരില്ല . ഓട്ടോമാറ്റിക് ആയി നടക്കാൻ ഒരു ടൂൾ വേണം, ഒരു സോഫ്റ്റ്‌വെയർ വേണം . ഇത് വിമാന താവളങ്ങളിലെ കഥ. ഇതുപോലെ ട്രെയിൻ മാർഗവും ബസ് മാർഗവും ഒക്കെ കേരളത്തിലേക്ക് ഇന്ത്യയിലെ മറ്റു സംസ്ഥാങ്ങളിൽ നിന്ന് വരുന്നവർ ഉണ്ടാവും. ഇവരുടെ ഒകെ ഡാറ്റ കിട്ടാൻ എന്ത് ചെയ്യും ? irctc ഇൽ നിന്നും ട്രെയിൻ യാത്രികരുടെ വിവരം കിട്ടും . വിവിധ ബസ് ഓപ്പറേറ്റർസ് ഇൽ നിന്നും ബസ് യാത്രികരുടെ വിവരം കിട്ടും .. ഇനി ആണ് പ്രെശ്നം, ഇവരിൽ നിന്ന് ഒക്കെ കിട്ടുന്ന ഡാറ്റ പല തരത്തിൽ ആയിരിക്കും. പല രൂപത്തിൽ ആയിരിക്കും. ഇതിനെ ക്രോഡീകരിച്ചു ഇതിൽ നിന്നും ആവശ്യമായ വിവരങ്ങൾ ബന്ധപ്പെട്ട വകുപ്പുകളുമായി ഏകോപിപ്പിക്കുക എന്നതാണ് ഈ സോഫ്റ്റ്‌വെയർ ന്റെ ഒരു ദൗത്യം . ഇനി ഈ സോഫ്റ്റ്‌വെയർന്റെ മറ്റൊരു ദൗത്യം ലോക്ക് ഡൌൺ നിയന്ത്രണത്തെ ശാസ്ത്രീയമായി കൈകാര്യം ചെയ്യുക എന്നതാണ് . അതായത് ഇപ്പോൾ നമ്മൾ ചില ജില്ലകൾ റെഡ്, ചില ജില്ലകൾ യെല്ലോ അവിടെ ഭാഗിക നിയന്ത്രണം എന്നൊക്കെ പറയുന്നില്ലേ . എന്തിനാണ് ഇങ്ങനെ ജില്ലാ തിരിച്ചു നിയന്ത്രണം ? റെഡ് സോൺ ഇലെ ജില്ലാ അതിർത്തി കടന്നാൽ കൊറോണ ചത്ത് പോവുന്നതുകൊണ്ടല്ല ജില്ല തിരിച്ചു നിയന്ത്രണം നടത്തുന്നത് .നമ്മുടെ കയ്യിലെ ഇപ്പോൾ ഉള്ള ഡാറ്റ വെച്ച ഇങ്ങനെയേ ചെയ്യാൻ പറ്റൂ എന്നുള്ളതുകൊണ്ടാണ് . ശരിക്കും എങ്ങനെയാണു നിയന്ത്രണം വരേണ്ടയിരുന്നത് പഞ്ചായത്ത് അനുസരിച്ചോ വില്ലജ് അടിസ്ഥാനത്തിലോ ചെയ്യേണ്ടി വരും . ഒരു ജില്ലയിൽ തന്നെ ശ്രദ്ധ കൂടുതൽ ചെലുത്തേണ്ട സ്ഥലങ്ങൾ ഉണ്ടാവും. 60 വയസ്സിൽ കൂടുതൽ ഉള്ള ആളുകളുടെ പോപുലേഷൻ കൂടിയ പഞ്ചായത്തുകൾ ഉണ്ടെങ്കിൽ അവിടെ പ്രത്യേക കെയർ കൊടുക്കണം. ഹൃദ്രോഗികൾ , കാൻസർ രോഗികൾ കൂടുതൽ ഉള്ള സ്ഥലങ്ങളിൽ പ്രത്യേകം കെയർ കൊടുക്കേണ്ടി വരും. ഇങ്ങനെ വളരെ വലിയ ഒരു ജനസംഖ്യയെ ഇതുപോലെ പല സൂചികകളുടെ അടിസ്ഥാനത്തിൽ തരം തിരിക്കുക എന്നതാണ് ഈ സോഫ്ട്‍വെയറിന്റെ മറ്റൊരു ജോലി. വീടുകളിൽ ചെന്ന് വിവരം തിരക്കുന്ന ആശ വർക്കർമാർ , മറ്റു സന്നദ്ധ പ്രവർത്തകർ ഇവരുടെ ജോലി എളുപ്പമാകുക്കുക. ക്വാറന്റൈനിൽ കിടക്കുന്ന ആളുകൾക്ക് ഒരു മൊബൈൽ ആപ്പ് ഉപയോഗിച്ച് തന്നെ ആരോഗ്യപ്രവർത്തകരുമായി ബന്ധപ്പെടുക തുടങ്ങിയ കാര്യങ്ങൾ ചെയ്യുക തുടങ്ങിയവയും ഈ സോഫ്ട്‍വെയറിന്റെ ദൗത്യത്തിൽ പെടും . ഈ ക്വാറന്റൈനിൽ കിടക്കുന്ന ആളുകളുടെ എണ്ണം 2 ലക്ഷത്തിലും കൂടിയാൽ ആശവർക്കർമാരെ വിട്ടു വിവരം ശേഖരിക്കൽ ഒന്നും നടക്കാതെ വരും. അതിനു ഒരേ ഒരു മാർഗം ഇത്തരത്തിൽ ഒരു മൊബൈൽ ആപ്പ് ആണ് . ലോക്ക് ഡൌൺ കാലത്തു ഇത് ഭാഗികമായി പരീക്ഷിച്ചു വിജയിച്ചതും ആണ് . ഇങ്ങനെ കോവിഡ് 19 നെ നേരിടാൻ ഉള്ള ആയുധങ്ങളുടെ ഒരു കലവറയാണ് ഈ സോഫ്ട്‍വെയർ.
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത |