ജി.വി.എച്ച്. എസ്.എസ് ദേവിയാർകോളനി/അക്ഷരവൃക്ഷം/Go corona

22:50, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Gvhssd (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പോ കൊറോണെ <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പോ കൊറോണെ

പോ കൊറോണെ……. ചെറുകഥ

അമ്മുവും അപ്പുവും സഹോദരങ്ങളാണ്. ഒരിക്കൽ അമ്മ അപ്പുവിനോട് കടയിൽ പോയി സാധനങ്ങൾ വാങ്ങി വരുവാൻ പറ‍ഞ്ഞു. അപ്പു കടയിൽ പോവുകയും സാധനങ്ങൾ വാങ്ങുകയും ചെയ്തു. തിരിച്ച് വന്ന് വീട്ടിൽ കയറിയപ്പോൾ അമ്മ തടഞ്ഞു നിറുത്തി പറ‍ഞ്ഞു, “നീ വീട്ടിൽ കയറണമെങ്കിൽ കൈകൾ സോപ്പിട്ട് കഴുകണം" “അതെന്തിനാ അമ്മു" അപ്പു ചോദിച്ചു അമ്മു പറ‍ഞ്ഞു “നീ വാർത്ത കേട്ടില്ലെ, കൊറോണയെ കുറിച്ച് ആരോഗ്യമന്ത്രി ശൈലജ ടീച്ചറുടെ അഭിമുഖത്തിൽ പറ‍ഞ്ഞു പുറത്ത് പോയി വന്ന ശേഷം കൈകൾ സോപ്പിട്ട് കഴുകണം." “ ഒാ ഞാൻ മറന്നു പോയി അമ്മു, അമ്മയും എനിക്ക് ഇത് പറഞ്ഞ് തന്നിരുന്നു, മരുന്നില്ലാത്ത ഈ രോഗത്തിന് പ്രതിരോധമാണ് പ്രതിവിധി" എന്ന് അമ്മു എല്ലാരോടുമായി പറഞ്ഞു. നമ്മളിലാണ് നമ്മുടെ രാജ്യത്തിൻെ ഭാവി. നാം നമ്മുടെ രാജ്യത്തെ സംരക്ഷിക്കുക, ഒാർക്കുക പ്രതിരോധമാണ് പ്രതിവിധി……….

അംന എ വാഹിദ്