മാറുന്നു കേരളം, മാനവരാശിക്ക് മാതൃകയായി തീരുന്നു കേരളം മാറി മറന്നോരു ശീലങ്ങളോരോന്നും മാതൃകയാക്കി തുടങ്ങുന്നു കേരളം പൂർവ്വികർ മുൻപേ പകർന്നുതന്നിട്ടുള്ള ശീലങ്ങളെന്നേ മറന്നു പോയ് മാനവർ കാലാതിവർത്തിയായ് നില്ക്കുന്നു സത്യങ്ങൾ പാടേ മറന്നതി ൻ തിക്ത ഫലമി തോ?. വ്യത്തി , വെടിപ്പ് പരിസരബോധവും വ്യർത്ഥമായ് പോയതിൽ ദുഷ്ഫലമല്ലയോ ജീവിതം നമ്മെ പഠിപ്പിച്ച മൂല്യങ്ങൾ തൃണവൽ ഗണിച്ചതിൽ ഫലമിതോ സംശയം. സ്വാർത്ഥമോഹത്താൽ തകർക്കുന്നു ഭൂമിയെ നഷ്ടമായ തീരുന്നു പച്ചത്തുരുത്തുകൾ വറ്റിവരളുന്ന തണ്ണീർതടങ്ങളാൻ അറ്റുപോകുന്നഹോ കാർഷിക സംസ്കൃതി. ജാതി,മത ,വർഗ്ഗ തിമിരാന്ധത മൂലം നഷ്ടമാകുന്നിതു പൗരത്വബോധവും സ്വാർത്ഥമോഹത്താൽ സ്വായത്തമാക്കിയ സമ്പത്തതത്രയും നഷ്ടമായീടുന്നു. മാനവസൗഹൃദം മരീച്ചികയാകുന്നതും മാനവനെന്തേ തിരിച്ചറിയാത്തത് കാലചക്രം തിരിയുന്നു പിന്നെയും കാലഘട്ടത്തിൻ മുറവിളി കേൾക്കുന്നു. ഭൂലോകമാകെ പിടയുന്നു ഭീതിയാൽ രോഗാതുരരായ് മാറുന്നു മാനവർ . ജീവജാലങ്ങളെ നിയന്ത്രിച്ച വീരനും ജീവനായ് കേഴുന്നു , ജീവനില്ലാത്തൊരാ- അണുവിനു മുൻപിലും പാതിവഴിയിലുപേക്ഷിച്ച ശീലങ്ങൾ പാരാതെ പിൻതൂടന്നീടുക നാം സദാ മറികടന്നീടു , ഈ മഹാമാരിയെ ഒന്നിച്ചു ചേരാതെ ഒന്നിച്ചുനിന്നുനാം കരുതിയിരിക്കൂ കലഹം മറക്കൂ കഠിന പ്രയത്നമേ പരിഹാരമൊന്നുള്ളൂ ഒരുമയായ് നിന്നു നാം നേടിയ നേട്ടങ്ങൾ മാലോകർക്കൊക്കെയും മാതൃകയാകുന്നു കേൾവികേൾക്കുന്നൊരീ കേരള മാതൃക കേരള ജനതയ്ക്കഭിമാനം, നിശ്ചയം.