ആർ.എം.എച്ച്.എസ്. മേലാററൂർ/അക്ഷരവൃക്ഷം/ പൊരുതി തോൽപ്പിക്കാം കോവിഡിനെയും

21:51, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Musthafaansari (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പൊരുതി തോൽപ്പിക്കാം കോവിഡി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പൊരുതി തോൽപ്പിക്കാം കോവിഡിനെയും

പെട്ടെന്ന് ഒരു സുപ്രഭാതത്തിൽ നാം എല്ലാവരും കൗതുകവും ഭയാനകവും ആയ ആ വാ൪ത്ത കേട്ടു. നമ്മൾ വെല്ലുവിളിയോടെ നേരിട്ട 'നിപ ' എന്ന ഭീകരനെപോലെ നമ്മുടെ തന്നെ അയൽരാജ്യമായ ചൈനയിൽ ഒരു പുതിയ അവതാരം പിറവിക്കൊണ്ടിരിക്കുന്നു .കൊറോണ ! അതിനുശേഷം പലരും പറഞ്ഞുനടന്നും ഇവ൯ ഇപ്പോൾ വന്നതൊന്നുമല്ല വ൪ശങ്ങൾക്കുമുമ്പേ ചില രാജ്യങ്ങൾ സന്ത൪ശിച്ചു പോയിട്ടുണ്ട്. പിന്നെ പിന്നെ നാം കേൾക്കുന്നത് ഏറ്റവും കൂടുതൽ ജനസംഖ്യ ഉള്ള രാജ്യമായ ചൈനയുടെ ഒട്ടുമിക്കഭാഗങ്ങളും കൊറോണ വ്യാപിച്ചിരിക്കുന്നു എന്നതാണ്. മരണസംഖ്യ നാലക്കം കവിഞ്ഞപ്പോൾ എല്ലാവരും ഒന്നു പേടിച്ചു.എല്ലാ രാജ്യങ്ങളും അവരവരുടെ സുരക്ഷ ഉറപ്പുവരുത്തിതുടങ്ങി. കുറച്ചുനാളുകൾ പിന്നിട്ടപ്പോൾ അവ൯ അതാ കേരളത്തിലും എത്തിയിരിക്കുന്നു. പക്ഷെ നാം അവനെ തോൽപ്പിച്ചു. പക്ഷെ ഇന്ന് കേരളമോ ഇന്ത്യയോ അല്ല ലോകം ഒന്നടങ്കം അവ൯ കീഴ്പ്പെടുത്തിയിരിക്കുന്നു covid-19 എന്ന പുതിയ നാമത്തിൽ. ഇതിനെതിരെ വാക്സിനുകളോ മരുന്നുകളോ കണ്ടുപിടിക്കാത്ത ഈ സാഹചര്യത്തിൽ രോഗം വന്ന് ചികിൽസിക്കുന്നതിനെക്കാൾ നല്ലത് പേടിക്കാതെ രോഗം വരാതെ നോക്കുന്നതാണ്. അതിനാദ്യം വേണ്ടത് ആരോഗ്യവകുപ്പിന്റെയും സ൪ക്കാരിന്റെയും നി൪ദേശങ്ങൾ പാലിക്കുക എന്നതാണ്. അതിനുവേണ്ടി ഏതാനും കാലയളവിലേക്ക് സുഹ്രത്തുക്കളുമായുള്ള യാത്രകളും കറങ്ങിനടക്കലുമെല്ലാം നാം ഉപേക്ഷിച്ചേ പറ്റൂ.അതുകൂടാതെ മാസ്ക്കുകളും സോപ്പുകളെയുമൊക്കെ നമ്മുടെ സുഹ്രത്തുക്കളാക്കി മാറ്റാം . വീട്ടിനകത്തിരുന്നുക്കൊണ്ട് നമ്മുടെ ജീവ൯ രക്ഷിക്കാ൯ പരിശ്രമിക്കുന്നവരുടെ ശ്രമങ്ങൾ വിജയകരമാക്കാം . എല്ലാ നി൪ദേശങ്ങളെയും പാലിച്ചുകൊണ്ട് എളുപ്പത്തിൽ അവനെയും നമ്മൾക്കൊന്നിച്ച് കീഴ്പ്പെടുത്താം . ഇത്രയും കഷ്ടപ്പെട്ട് ഡോക്റ്റേഴ്സും നഴ്സുമാരുമൊക്കെ കോവിഡിനെതിരെ പോരാടുമ്പോൾ അതുപോലെതന്നെ നമ്മുടെ പോലീസും തെരുവുകളിൽ കാവൽനിൽക്കുകയാണ് അതിനുകാരണം ഇത്രയൊക്കെ നടന്നുക്കൊണ്ടിരിക്കുമ്പോഴും നമ്മളിൽ ചില൪ പുറത്തിറങ്ങിനടക്കുന്നതാണ്. അങ്ങനെയുള്ളവ൪ കാരണം തന്നെയാണ് പല രാജ്യങ്ങളിലും സ്ഥിതി വശളായിക്കിടക്കുന്നത് . ആ സാഹചര്യം നമ്മുടെ രാജ്യത്തും എത്താതെ സൂക്ഷിക്കേണ്ടത് നമ്മൾ തന്നെയാണ്.എന്തുവന്നാലും ഡോക്ടേഴ്സും പോലീസും ഉണ്ടെന്ന് കരുതാതെ നാം ഒരോരുത്തരും മനസ്സിലാക്കേണ്ടത് നമ്മളെ രക്ഷിക്കേണ്ടത് നമ്മൾ തന്നെയാണ് എന്നതാണ്.

ദ൪ശന പി എസ്
9.H ആർ.എം.എച്ച്.എസ്. മേലാററൂർ
മേലാററൂർ ഉപജില്ല

അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം