കണ്ണങ്കോട് വെസ്റ്റ് എൽ.പി.എസ്/അക്ഷരവൃക്ഷം/കാവലാളാവാം
കാവലാളാവാം
നാം വലിച്ചെറിയുന്ന പ്ലാസ്റ്റിക്ക് ഉത്പനങ്ങൾ കേൻസർ പോലുള്ള രോഗങ്ങൾ നമുക്ക് സമ്മാനിക്കുന്നു. ഒരു കാലത്ത് കുളിക്കാനും അലക്കാനും ഏറെ ആശയിച്ചിരിക്കുന്ന പുഴകൾ ഇന്ന് മലിനമാണ്. പ്രകൃതിയിൽ നാം നടത്തുന്ന മലിനീകരണവും ചൂഷണവും എബോള ,നിപ്പ, കോവിഡ് - 19 പോലുള്ള മഹാമാരികൾ നടമാടാൻ കാരണമാകുന്നു. ക്വാറിയും മണ്ണിടിച്ചലും, വനനശീകരണവും നാം നേരിടുന്ന മറ്റൊരു മഹാ വിപത്താണ് . കുന്നുകൾ നിരത്തിയും , വനങ്ങൾ നശിപ്പിച്ചും നാം ചെയ്യുന്ന ഓരോ പ്രവൃത്തിയും നമ്മുടെ കാലാവസ്ഥയ്ക്കും, ഉരുൾപൊട്ടൽ , ഭൂകമ്പം പോലുള്ള പ്രകൃതി ക്ഷോഭത്തിനും കാരണമാകുന്നു. നീർത്തടങ്ങളും വയലുകളും നിരത്തി ഫ്ലാറ്റുകളും , റിസോർട്ടുകളും പണിയുമ്പോൾ ഇല്ലാതാവുന്നത് ജീവന്റെ കനിവായ നീരുറവകളാണ്. അതി രൂക്ഷമായ ജലക്ഷാമമാണ് നാം ഇനി നേരിടേണ്ടി വരിക. പ്രകൃതിയെ സ്നേഹിക്കുന്ന നല്ലൊരു പൂർവ്വികൻമാർ നമുക്ക് മുന്നെ ഇവിടെ ഉണ്ടായിരുന്നു. അവരുടെ ധനമാണ് ഇന്ന് നാം അനുഭവിച്ചുകൊണ്ടിരിക്കുന്ന ഫലവ്യക്ഷാതികൾ . നമുക്ക് സ്നേഹിക്കാം പ്രകൃതിയെ നല്ലൊരു നാളേക്കായ്. അതിന് ആദ്യം വീടും പരിസരവും വ്യത്തിയാക്കുക വീട് ഉണർന്നാൽ നാടുണരും. നാടുണർന്നാൽ ലോകവും
സാങ്കേതിക പരിശോധന - Panoormt തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - ലേഖനം |