കളികൾ നിറയും അവധിക്കാലത്ത്
കുട്ടികളെങ്ങും കാണാതായി
കുട്ടികൾ നിറയും മൈതാനത്ത്
കിളികൾ മാത്രമായല്ലോ
ഇതിനൊരു കാരണം ഉണ്ടല്ലോ
കൊറോണ എന്നൊരു ഭീകരനാ
കൊറോണ വന്നൊരു നാൾ മുതലേ
വീട്ടിനുള്ളിൽ ഇരുപ്പാണ്
കളികളുമില്ല യാത്രയുമില്ല
ആകപ്പാടെ മടുപ്പാണെ
ഇത്തിരി മടുപ്പാണെന്നാലും
വീട്ടിൽ തന്നെ ഇരിക്കേണം
പേടിക്കേണ്ട കൊറോണയെ
ജാഗ്രത എന്നും പാലിക്കാം