Sarnellischool/കൊറോണ

19:40, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sarnellischool (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണ | color= 5 }} <center> <poem> മറികടക്കും...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ

മറികടക്കും നാം ഈ പകർച്ചവ്യാധിയെ
തീർച്ചയായും മറികടക്കും നാം ഈ മഹാവ്യാധിയെ.
സകലതിനെയും അതിജീവിച്ച നാം
തീർച്ചയായും ഇതുo മറികടക്കും.

         മനുജൻ ഒരു കുടക്കീഴിൽ ആയപ്പോൾ
         തോറ്റുപോയി മഹാപ്രളയം.......
         സന്മനസ്സുള്ളവർ കൈകോർത്തപ്പോൾ
         പേടിച്ചുപോയി 'നിപ്പ' പോലും,
         ഒരുമയുടെ കരം ഒത്തുചേരുമ്പോൾ
         ഈ കൊറോണയെയും നാം അതിജീവിക്കും.

ഇന്നിൻറെ കാലം കഷ്ടതയുടെ കഥപറയുന്നു
ഇന്നിൻറെ കാലം ദുഃഖത്തിെന്റെ കഥ കേൾക്കുന്നു
നാളെ നാം പുതു ജീവിതത്തിൻറെ കഥ പറയുo
പുതുതലമുറ നന്മയുടെ കഥ കേൾക്കും.

നെവിൻ എ എസ്
3 B വിൻസെൻസൊ മരിയ സർനെല്ലി ഇംഗ്ലീഷ് മീഡിയം സ്കൂൾ തൂങ്ങാംപാറ, തിരുവനന്തപുരം,കാട്ടാക്കട
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


"https://schoolwiki.in/index.php?title=Sarnellischool/കൊറോണ&oldid=853667" എന്ന താളിൽനിന്ന് ശേഖരിച്ചത്