ചിങ്ങനല്ലൂർ എൽ.പി.എസ്. ചിങ്ങോലി/അക്ഷരവൃക്ഷം/എന്റെ കൊറോണ അനുഭവം
എന്റെ കൊറോണ അനുഭവം
അന്ന് ഒരു ബുധനാഴ്ച വളരെ സന്തോഷത്തോടെയാണ് പള്ളിക്കൂടം വിട്ടു വന്നത്. 2 ദിവസം കൂടിക്കഴിഞ്ഞാൽ ബാപ്പി വരും. വന്നാൽ ഞായറാഴ്ച ആലപ്പുഴയിൽ പോകാമെന്നാണ് ബാപ്പി പറഞ്ഞത്. ബീച്ചിലൊക്കെ പോകണം. കുട്ടികളുടെ പാർക്കിൽ പുതിയ റൈഡുകളിൽ കയറണം. രാത്രി ഇക്കയോടും അനിയനോടും ഉമ്മിയോടും ഇതൊക്കെ പറഞ്ഞാണ് കിടന്നുറങ്ങിയത്. രാവിലെ എഴുന്നേറ്റു . പത്രം നോക്കിയപ്പോൾ ജനതാ കർഫ്യു എന്താണീ കർഫ്യു ? ഒരു നിശ്ചിത സമയം വരെ ആരും വീടുവിട്ടു പോകരുത്. എന്നു ഞാൻ മനസ്സിലാക്കി. ഒരു വൈറസ് ലോകം മുഴുവൻ പടർന്നു കയറുന്നു. ചൈനയിൽ നിന്നും വന്നു എന്ന് എനിക്കു ഉമ്മി പറഞ്ഞു തന്നു. കൂടുതലറിയാൻ പത്രം വായിക്കൂ ഉമ്മി ഗൗരവത്തോടെ പറഞ്ഞു. ഞങ്ങളുടെ സ്കൂൾ അസംബ്ലിയിൽ ഹെഡ്മിസ്ട്രസ് ഇതിനെക്കുറിച്ച് വിശദമാക്കി. ഇക്കാ... എല്ലാം പൊളിഞ്ഞു. കോവിസ് 19 ലോകത്തെ വട്ടം ചുറ്റിക്കുന്നു നമ്മുടെ ടൂർ പ്ലാൻ...? ഇക്കാ എന്നെ സമാധാനിപ്പിച്ചു. നമുടെ ബാപ്പി ഇപ്പോൾ എങ്ങനെയെത്തും? ആകെ വിഷമമായി. ബാപ്പി എങ്ങനെയോ നാട്ടിലെത്തും എന്നറിഞ്ഞു. ആകെ ആശ്വാസമായി.പിറ്റേന്നു നേരം വെളുത്തപ്പോൾ ബാപ്പി എത്തിയെന്നറിഞ്ഞു. 14 ദിവസത്തെ ഹോം ക്വാറന്റെയിൻ. ദിവസങ്ങൾ കൊഴിഞ്ഞു. പത്രത്തിലും ടി.വിയിലും കൊറോണ വാർത്തകൾ. എല്ലാം വിഷമത്തോടെ ഞങ്ങൾ കേട്ടു ,കണ്ടു. 14 ദിവസത്തെ ക്വാറന്റെയിനു ശേഷം ബാപ്പി പുറത്തു വന്നു. ഞങ്ങൾക്ക് ആശ്വാസമായി. പൂന്തോട്ടം കൂടുതൽ മനോഹരമാക്കി. പരിസം ശുചീകരണവും മുറപോലെ നടന്നു. ആട്, കോഴി, പശുപരിപാലനവും അതിന്റെ മുറപോലെ നടത്തി. ലേബർ ഓഫീസിലെ ഉദ്യോഗസ്ഥയായ എന്റെ ഉമ്മിക്ക് ഓഫീസ് കാരJങ്ങൾ കൂടുതലും ഇടപെടേണ്ടതായി വന്നത് ഞങ്ങൾ കുട്ടികൾക്ക് പ്രത്യേകിച്ചും ഇളയവനായ ഇക്രുവിന് പ്രയാസമുണ്ടാക്കി. അന്യ സംസ്ഥാന തൊഴിലാളികളെ സഹായിക്കുന്നതായ തിനാൽ ഞങ്ങൾക്ക് സന്തോഷവും ഉണ്ട്. സാമൂഹിക അകലം പാലിച്ചും പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടും ഈ മഹാമാരിയെ തുരത്താൻ കഴിഞ്ഞെങ്കിൽ ......
|