യൂ.പി.എസ്. ഇലകമൺ/അക്ഷരവൃക്ഷം/ അമ്മ
അമ്മ
ഒരു ദിവസം മീനുവിന്റെ അമ്മ അവളെ സ്കൂളിൽ വിടാനുള്ള തിരക്കിലായിരുന്നു.ചോറും കറികളും തയാറാക്കി മീനുവിനോടൊപ്പം മിന്നുവിനെയും കൂട്ടി അന്ന് അമ്മ സ്കൂളിൽ പോയിരുന്നു.മടങ്ങിവരുമ്പോൾ അവർ വഴിയിൽ ഒരു പൂച്ചയെ കണ്ടു.മിന്നു പറഞ്ഞു " അമ്മേ ആ പൂച്ചയെ നമുക്ക് എടുത്ത് കൊണ്ട് പോയാലോ?.""ശരി എടുക്കാം" അന്ന് പറഞ്ഞു. അവൻ പൂച്ചയെ എടുത്തു.കുച്ചുനാൾ കഴിഞ്ഞു,പൂച്ച വലുതായി.ഒരു ദിവസം രാത്രിയിൽ രാത്രി മീനുവും അന്നയും ഉറങ്ങിയ ശേഷം ഒരു പാമ്പ് വന്നു.പൂച്ച ശബ്ദമുണ്ടാക്കി അവരെ ഉണർത്തി.അമ്മ പാമ്പിനെ കൊന്നു . അമ്മയ്ക്ക് ജോലി കിട്ടി.എല്ലാഹർക്കും സന്തോഷമായി.അമ്മയ്ക്ക് ശമ്പളം കിട്ടിയപ്പോൾ മീനും മിഠായി വാങ്ങാൻ പൈസ വാങ്ങി.അവൾ മിഠായി വാങ്ങാൻ പോകുന്ന വഴിയിൽ ഒരു പാവപെട്ട സ്ത്രീ ജോലി ചെയ്ത് കഷ്ടപ്പടുന്നതു കണ്ടു.അവർ കഷ്ടപ്പെടുന്നത് കണ്ടപ്പോൾ അവൻ അമ്മയെ ഓർത്തു. അവളുടെ കൈയ്യിലെ പൈസയും ആഹാരവും അവൻ ആ പാവത്തിന് കൊടുത്തു.മീനുവിന്റെ അന്ന് അപ്പോൾ അതുവഴി സ്കൂളിൽ നിന്ന് മടങ്ങിവരുകയായിരുന്നു.അമ്മ ആ സംഭവം നേരിൽ കണ്ടും.അമ്മ അവളോട് പറഞ്ഞു "മോളേ നീ ഇതു പോലെ നല്ലത് ചെയ്യണം."ആ അന്നയുടെ കണ്ണ് നിറഞ്ഞു.
|