(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പ്രതിഫലം
പ്രകൃതിയേ നീ കരയുകയല്ലേ...
മാനവചെയ്തികളിൽ നിൻ മനം പിടയുകയാണോ
പ്രകൃതിയേ നിൻ പുഞ്ചിരി കണ്ട നാളുകൾ ഞാൻ മറന്നു പോയി.
നിൻ ചോരയാകുന്ന നീരൊഴുക്കിൽ
വിഷം കലർന്നു.
നിൻ മടിത്തട്ടാകുന്ന കുന്നുകളും
മേടുകളും ഇന്ന് എവിടെപ്പോയി
മാനവരാശിയുടെ ചെയ്തികളോ
ശുചിത്വമില്ലായ്‍മയോ
അതോ പ്രകൃതിതൻ പ്രതികാരമോ.
മുടിയിഴകൾപോലെ തിങ്ങിഞെരുങ്ങി
ആശുപത്രികളിൽ ഇന്ന് രോഗികൾ.
പ്രകൃതിയേ നിൻ പ്രതികാരജ്വാലയിൽ
പ്രതിരോധം മാത്രമാണിനിയൊരുവഴി.
പ്രകൃതിയേ നിന്റെ ഈ സങ്കടം
പൊട്ടിത്തെറിച്ചൊരു പേമാരിയാകാതിരിക്കട്ടെ
പ്രകൃതിയെ നിൻ പുഞ്ചിരിക്കായി ഇനിയെൻ ജന്മം...