കൊളവല്ലൂർ എൽ.പി.എസ്./അക്ഷരവൃക്ഷം/എന്നിലെ വെളിച്ചം

15:16, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14510 (സംവാദം | സംഭാവനകൾ) (' ]] {{BoxTop1 | തലക്കെട്ട്=എന്നിലെ വെളിച്ചം | color= 2 }}...' താൾ സൃഷ്ടിച്ചിരിക്കുന്നു)

]]

എന്നിലെ വെളിച്ചം

കൊറോണക്കാലം വരേണ്ടി
                                       വന്നു...
എൻ വീട്ടിൻ തൊടിയിൽ,
ഇലഞ്ഞിമരമുണ്ടെന്നറിയാ
                                    നും, ഇലഞ്ഞിപ്പൂമാല കോർത്തു
                       ചൂടാനും.
അച്ഛനമ്മമാർ കളിച്ച കൊത്തങ്കല്ലുകളിക്കാനും, മണ്ണപ്പം ചുട്ടു രസിച്ചിടാനും.
കൊറോണക്കാലം വരേണ്ടി
                                   വന്നു....
കൊച്ചു ടി.വി. മാത്രം കാണുന്ന
                 ഞങ്ങളെ,
ആഗോള വാർത്തയുടെ നേർക്കാഴ്ച കണ്ടു ചിന്തിച്ചിടാനും.
മത്സക്കറിയില്ലാതെ ഉണ്ണാത്ത
                  ഞങ്ങളെ ,
കാർഷിക വൃത്തിയുടെ പ്രാധാന്യം മനസ്സിലാക്കാനും .
അമ്മയുടെ യുട്യൂബ് പാചക
                        പരീക്ഷണം
വീട്ടുകാരൊന്നിച്ച്
                     നുണയുവാനും.
കൊറോണക്കാലം വരേണ്ടി
                                 വന്നു...
എന്നിലൊത്തിരി വെളിച്ചം
                   പകരുവാനും. ലോകത്തെയാകെ തകിടം
             മറിച്ച 'കൊറോണ'
മൺമറഞ്ഞു പോകട്ടെയെന്നു
        പ്രാർത്ഥിക്കുവാനും.
 

ഹിമാനി എസ്.എൻ
മൂന്നാം തരം കൊളവല്ലൂർ എൽ.പി
പാനൂർ ഉപജില്ല
തലശ്ശേരി കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത