ഗവ. എൽ പി എസ് വളയൻചിറങ്ങര/അക്ഷരവൃക്ഷം/കൊറോണയെ തുരത്തിടാം

14:01, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vgragvtlps (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണയെ തുരത്തിടാം

നാശമിക്കൊറോണയെ
നാട്ടിൽ നിന്ന് നീക്കിടാം
നടു നിവർത്തി നിന്നിടാം
നന്മകൾ പകർന്നിടാം
ഒളിഞ്ഞു വന്ന ദുഷ്ടനെ
ഒളിഞ്ഞിരുന്നു നേരിടാം
ഒരിടത്തു തന്നെ നിന്നിടാം
ഒരുമയോടെ നേരിടാം
കരളുറപ്പ് കൈവിടാതെ
കരുതലോടെ നിന്നിടാം
കൈകൾ നന്നായ്
                    കഴുകിടാം കൊറോണയെ തുരത്തിടാം

ശ്രീബാല B നായർ
2 C ഗവ. എൽ പി എസ് വളയൻചിറങ്ങര
പെരുമ്പാവൂർ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കവിത