മരമൊരു വരമാണേ,
ദൈവം നൽകിയ വരമാണേ,
കത്തിക്കരിയും വെയിലിൽ മനുഷ്യന് ,
തണൽ നൽകുന്നത് മരമാണേ.
വീടുണ്ടാക്കാൻ നേരത്ത് മനുഷ്യന്;
തടി നൽകുന്നത് മരമാണേ.
പ്ലാവും മാവും തെങ്ങും പോലെ
കായ്കൾ നൽകും മരമാണേ
മനുഷ്യനു ശ്വസിക്കാൻ വായു
നൽകുന്നതും മരമാണേ
മരമില്ലെങ്കിൽ മഴയില്ല
മഴയും മരവുമില്ലെങ്കിൽ മനുഷ്യരുമില്ല