ഗവ എൽ പി എസ് പച്ച/അക്ഷരവൃക്ഷം/പ്രളയം... നിപ...കൊറോണ
പ്രളയം... നിപ...കൊറോണ
അടുത്ത സമയത്തുണ്ടായ പ്രളയത്തിൽ നമ്മുടെ നാട് പ്രളയത്തിൽ മുങ്ങി പോയപ്പോൾ നാടും നാട്ടുകാരും അവരെ സഹായിക്കുന്നതിന് രംഗത്തിറങ്ങി. ഒപ്പം ഞങ്ങളുടെ സ്കൂളും .അതിനു വേണ്ടി സ്കൂളിലെ കുട്ടികളും അധ്യാപകരും രക്ഷാകർത്താക്കളും ചേർന്ന് സമാഹരിച്ച കുറച്ച് തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തു. ഞാനും അതിൽ പ്രതിനിധിയായി. ഇപ്പോ ഇതാ നമ്മുടെ നാട്ടിൽ അല്ല ലോകമാകെ കൊറോണ എന്ന വൈറസ് വ്യാപിച്ച് ലക്ഷകണക്കിന് ജീവനുകൾ അപഹരിക്കുന്നു. അതിൽ നിന്ന് മുക്തി നേടുന്നതിന് വ്യക്തിശുചിത്വവും പരിസര ശുചിത്വവും ആരോഗ്യ ശുചിത്വവും പാലിച്ചേ തീരൂ. പ്രളയത്തിനെ നാം എങ്ങനെ അതിജീവിച്ചോ അതു പോലെ തന്നെ ആരോഗ്യ വകുപ്പും സർക്കാരും പറയുന്ന കാര്യങ്ങൾ അനുസരിച്ച് നമ്മൾ വിജയത്തിലെത്തും. കൈലാസ് നാഥ് എ.എൻ. നാല് .സി .
|