ലോക്ക്ഡൗൺ നമുക്കു വേണ്ടി നാളേക്കു വേണ്ടി അകലം പാലിച്ചു നിൽക്കാം കൈകൾ കഴുകീടാം മുഖവും മറച്ചീടാം യാത്രകളൊക്കെ ഒഴിവാക്കീടാം വീട്ടിലിരുന്നു കളിച്ചു രസിച്ചീടാം ലോക്ക്ഡൗൺ കാലം ആസ്വദിക്കാം ഒരുമിച്ചു നിന്നാൽ നമുക്ക് വിജയിക്കാം കൊറോണ രോഗത്തെ പമ്പ കടത്താം കാലങ്ങൾക്കപ്പുറം ഒാർമ്മയിൽ വന്നിടും ലോക്ക്ഡൗൺ കാലത്തെ ആ ദിനങ്ങൾ ആഘോഷമില്ലാതെ ആഢംബരമില്ലാതെ ലോക്ക്ഡൗൺകാലത്തെ ആ ദിനങ്ങൾ