സെന്റ് ജോൺസ് എച്ച്.എസ്സ്.കാഞ്ഞിരത്താനം/അക്ഷരവൃക്ഷം/പരിസ്ഥിതിശുചിത്വം
പരിസ്ഥിതിശുചിത്വം
പരിസ്ഥിതിയിൽ നിന്നാണ് നമ്മുക്ക് വായു, ജലം,ലവണം,എന്നിങ്ങനെയുള്ള അത്യന്താപേക്ഷിതമായ സാധനങ്ങൾ ലഭിക്കുന്നത്.പരിസ്ഥിതിശുചിത്വം നാം പാലിക്കണം.പരിസ്ഥിതി ഇല്ലെങ്കിൽ നമ്മുക്ക് ജീവിക്കാൻ സാധിക്കില്ല.നമ്മുടെ അശ്രദ്ധ കാരണം വായു മലിനീകരണം,പരിസ്ഥിതിമലിനീകരണം,ജലമലിനീകരണം, എന്നിങ്ങനെ നാം പ്രകൃതിയെ മലിനമാക്കുന്നു.വായുമലിനീകരണം വഴി നമ്മുക്ക് രോഗം പിടിപ്പെട്ടുന്നു.ഫാക്ടറികളിൽ നിന്ന് ഉയരുന്ന പുക വായുവിൽ കലർന്ന് വായുവിനെ മലിനമാക്കുന്നു.മരങ്ങൾ വെട്ടുകയും കുന്നും മലകളും ഇടിച്ചു നിരത്തുകയും മണ്ണിൽ പ്ലാസ്റ്റിക്കുകൾ വലിച്ചെറിയുകയും ചെയ്യുന്നതിലൂടെ പരിസ്ഥിതി മലിനമാക്കപ്പെടുന്നു.ഇതിലൂടെ മണ്ണിന്റെ ഫലഭൂഷ്ടി നഷ്ടപ്പെടുക്കയും അത് കൃഷിയെ ബാധിക്കുകയും ചെയ്യുന്നു.ഫാക്ടറിയിൽ നിന്നുള്ള മാലിന്യങ്ങൾ ജലസ്രോതസ്സുകളിൽ നിക്ഷേപിക്കുന്നത് മലിനീകരണത്തിന് കാരണമാകുന്നു.ആ ജലം കുടിക്കുന്ന ആളുകളിൽ രോഗങ്ങൾ ബാധിക്കും. പരിസ്ഥിതിയെ സംരക്ഷിക്കേണ്ടത് നമ്മുടെ കടമയാണ്.അതിന് നാം മലിനീകരണം ഒഴിവാക്കണം.ഈ മലിനീകരണം മനുഷ്യജീവിതത്തെ ബാധിക്കും.മനുഷ്യജീവന്റെ അടിത്തറ തന്നെ ഇല്ലാതാക്കും.ഇതിനെതിരേ നാം പ്രവർത്തിക്കണം.മരങ്ങൾ നട്ടുപിടിപ്പിക്കുകയും വന്യമൃഗങ്ങളെ സംരക്ഷിക്കുക്കയും ചെയ്യണം.വായുമലിനീകരണം കുറയ്കണം എങ്കിൽ നാം വാഹനങ്ങളുടെ എണ്ണം കുറയ്ക്കുകയും ഫാക്ടറികളിൽ നിന്നുള്ള പുകയുടെ പുറന്തള്ളൽ കുറയ്ക്കുകയും വേണം.മണ്ണിൽ നമ്മൾ പ്ലാസ്റ്റിക്കുകൾ നിക്ഷേപിക്കരുത്. പ്ലാസ്റ്റിക്കുകൾ സംസ്കരിക്കേണ്ട വിധത്തിൽ സംസ്കരിക്കും.പ്ലാസ്റ്റിക്കുകൾ ഒരിക്കലും മണ്ണിൽ ലയിച്ചു ചേരില്ല. അതിനാൽ നാം മണ്ണിനെ സംരക്ഷിക്കണം.മരങ്ങൾ വച്ചുപിടിപ്പിക്കണം.മരങ്ങൾ വെട്ടികളയുന്നതിലൂടെ മണ്ണിടിച്ചിൽ ഉണ്ടാക്കുന്നു.മരങ്ങൾ സംരക്ഷിച്ചാൽ മണ്ണിനെയും ജലത്തെയും വായുവിനെയും സംരക്ഷിക്കാം.മനുഷ്യരുടെ അശ്രദ്ധ മൂലം ഉണ്ടാകുന്ന ഈ മലിനീകരണത്തെ നാം പ്രരിരോധിക്കണം.പരിസ്ഥിതിയെ ശുചിയായി സൂക്ഷിക്കാനും പക്ഷികളെയും മൃഗങ്ങളെയും സംരക്ഷിക്കാനും കടപ്പെട്ടവൻ ഒരാൾ മാത്രമാണ്.അത് മനുഷ്യനാണ്.
|