ഗവ.എച്ച്.എസ്.എസ് തുമ്പമൺ നോർത്ത്/അക്ഷരവൃക്ഷം/കോവിഡ്-19

11:03, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 38014 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കോവിഡ് -19       <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കോവിഡ് -19      

സാമ‍ൂഹിക അകലം സാമ‍ൂഹിക സുരക്ഷിതത്വം ഇതായിരിക്കണം നമ്മുടെ ആരോഗ്യത്തിൽ പാലിക്കേണ്ട നിയമം. ഇന്ന് ഇന്ത്യ ഉൾപ്പെടെ ലോകത്തിലെ ഭ‍ൂരിഭാഗം ജനങ്ങളും നേരിട്ട‍ു കൊണ്ടിരിക്ക‍ുന്ന രോഗമായി കോവിഡ്-19 മാറിയിരിക്ക‍ുന്നു.കോവി എന്നാൽ കൊറോണ വൈറസ് ,ഡി എന്നത് രോഗം എന്നും നിർവചിക്കാം. 19 എന്നത് 2019-ൽ ആണ് ഈ രോഗം ഉടലെടുത്തത്. 2019 ഡിസംബറിൽ ചൈനയിലെ വ‍ുഹാൻ പ്രവിശ്യയിലാണ് ഈ രോഗം സ്ഥിരീകരിച്ചത്.എന്നാൽ ആറ‍ുപേരിൽ ഒരാൾ വച്ച് ഈ രോഗത്താൽ ബ‍ുദ്ധിമുട്ട‍ുകയും ശ്വാസ തടസ്സവും ക്രമേണ മരണത്തിനു കാരണമാവുന്നു. ഹൃദയാഘാതവും ഉയർന്ന രക്തസമ്മർദ്ദവും ഡയബറ്റിക്സ് രോഗമുള്ളവരും പ്രായമായവരിലും വളരെ വേഗം അവശതയും സൃഷ്ടിക്കുന്നു.ഇവർക്ക് ക‍ൂടുതൽ ആരോഗ്യപരിപാലനം ആവശ്യമാണ്.മനുഷ്യരിലും മൃഗങ്ങളിലും രോഗം പടർത്തുന്ന വലിയ വൈറസ് കുട‍ുംബമാണ് കൊറോണ.

ശ്വാസകോശസംബന്ധമായതും മരണം വിതയ്‍ക്കുന്നതുമായ രോഗം.പനി,ക്ഷീണം,തൊണ്ടവേദന,തൊണ്ടവരൾച്ച,ശ്വാസവിമ്മിഷ്ടം, ശാരീരികവേദന, തലവേദന, ഛർദ്ദി,വയറിളക്കം ,മ‍ൂക്കൊലിപ്പ് എന്നിവയെല്ലാം ഈ രോഗത്തിന്റെ ലക്ഷണങ്ങളാണ്.ചിലർക്ക് ഈ ലക്ഷണങ്ങളൊന്നും തന്നെയില്ലെങ്കിലും രോഗത്തിന് അടിമകളാക‍ുന്നു.80% രോഗികൾക്ക് പ്രത്യേക പരിചരണം ഇല്ലാതെയും രക്ഷപെടുന്നു.

അപ്രതീക്ഷിതമായി കടന്നെത്തുന്ന മരണത്തിന്റെ രൂപത്തിൽ കോവിഡ് -19 ഭ‍ൂരിഭാഗം ജനങ്ങളേയും ഭ‍ൂമുഖത്ത്നിന്ന് ഇല്ലാതാക്കികൊണ്ടിരിക്കുമ്പോൾ നാമെല്ലാം ഒറ്റക്കെട്ടായി ഇവയെ തുരത്തുവാൻ ശ്രദ്ധാലുക്കൾ ആകണം.ലോകാരോഗ്യസംഘടനയുടേയും ദേശീയ പ്രാദേശിക ആരോഗ്യവിഭാഗത്തിന്റേയും നിർദ്ദേശത്താൽ കഴിവതും എല്ലാവരും അവരവരുടെ വീട‍ുകളിൽതന്നെ കഴി‍ഞ്ഞ‍ുകൊണ്ട് രോഗത്തേയും വൈറസിന്റെ വ്യാപനത്തേയും തടയുക. ഇന്ത്യയിലും മറ്റ് ചുരുക്കം ചില രാജ്യങ്ങളിലും ഇതിന്റെ വലിയ വ്യാപനം പിടിച്ച‍ുനിർത്തുന്നതിന് വിജയിച്ചു കൊണ്ടിരിക്കുന്നു.എന്നാൽ കൊറോണ വൈറസിന്റെ വ്യാപനവും മരണവും പ്രവചനാതീതമാണ്.ആൽക്കഹോൾ അധിഷ്ഠിതമായ ലോഷനോ സോപ്പ‍ുവെളളമോ ഉപയോഗിച്ച് കൃത്യമായി കൈകൾ തിരിച്ചും മറിച്ചും കഴ‍ുകുക.അതുപോലെ ഇടവിട്ട് മുഖവും കഴുകി വൃത്തിയാക്കുക.വൈറസ് ശരീരത്തിൽ പ്രവേശിക്കാതിരിക്കാനുള്ള പരിഹാര മാർഗ്ഗമാണിത്.കൊറോണ വൈറസ് വിവിധ തോതിലാണ് വസ്തുക്കളിൽ നിലനിൽക്കുന്നത്. കാർഡ്ബോർഡ്- പരമാവധി 1ദിവസം പ്ലാസ്റ്റിക്ക്,സ്റ്റീൽ -പരമാവധി 2 ദിവസം ചെമ്പ് പ്രതലം-4 മണിക്ക‍ൂർ

ഇത്തരം പ്രതലത്തിൽ സ്പർശിക്ക‍ുന്ന ഏതൊരാൾക്ക‍ും വൈറസ് ബാധയുണ്ടാകും,പ്രത്യേകിച്ച് കൈകളിലൂടെ വേഗം ശരീരത്തിലേക്ക് ബാധിക്കുകയും ചെയ്യ‍ുന്നു. ആളുകളിൽനിന്ന് ഒരു മീറ്റർ അകലം നാം പാലിക്കണം.അവരിൽനിന്ന് തുമ്മുമ്പോഴോ ചുമയ്‍ക്ക‍ുമ്പോഴോ പുറത്തുവരുന്ന സ്രവങ്ങളിൽ വൈറസ് ഉണ്ടെങ്കിൽ അവ നമ്മുടെ ശരീരത്തിൽ പ്രവേശിക്കാതിരിക്കാനാണ് ഈ അകലം നിഷ്‍കർഷിച്ചിരിക്കുന്നത്.നമ്മുടെ ചുറ്റ‍ുപാടുകൾ ആരോഗ്യപരമാക്കുവാൻ ശ്രദ്ധിക്കേണ്ടതുണ്ട്.ആരോഗ്യപരിപാലനത്തിൽ പലരും അശ്രദ്ധയോടെ സമീപിക്കുന്നത് മറ്റ് പല രോഗങ്ങളേയും സൃഷ്ടിക്കുവാൻ കാരണമാകും.വായും മ‍ൂക്കും പൊതിഞ്ഞ‍ുള്ള മാസ്‍ക് എല്ലാവരും ധരിക്കണം.

ഒരു നിശ്ചിതസമയത്തിനു ശേഷം ഈ ഒഴിഞ്ഞ സ്ഥലത്ത് നിക്ഷേപിച്ച് നശിപ്പിച്ച് കളയണം.ഇപ്പോഴത്തെ സാഹചര്യത്തിൽ നിങ്ങൾക്ക് പനി,ചുമ ,ശ്വാസതടസ്സം എന്നിവ തോന്നുന്നു എങ്കിൽ അടുത്തുള്ള പ്രാഥമികാരോഗ്യകേന്ദ്രത്തിൽ ചികിത്സ തേടിയിരിക്കണം.ഡോക്ടറുടെ നിർദ്ദേശപ്രകാരം കൃത്യമായ ചികിത്സ ലഭിച്ചെങ്കിൽ മാത്രമേ നമ്മുടെ ജീവൻ നമുക്ക് ലഭിക്കുകയുള്ള‍ൂ.ആഗോളതലത്തിൽ മരിച്ചവരുടെ എണ്ണം കൃത്യമായി രേഖപ്പെടുത്തുവാൻ ഇനിയും കഴിഞ്ഞിട്ടില്ല.ഇറ്റലിയിലാണ് ആദ്യം റിപ്പോർട്ട് ചെയ്തതിൽ കൂടുതൽ പേരും മരിച്ചത്.മരിച്ചവരെയെല്ലാം ഒഴിഞ്ഞ സ്ഥലത്ത് കൂട്ടിയിട്ട് മറവു ചെയ്യുന്ന അതിദാരുണ ദൃശ്യം. വികസിത വികസ്വര രാജ്യങ്ങളിലെ എല്ലാം അവസ്ഥ ഇതുതന്നെയാണ്. അമേരിക്ക ,ഇംഗ്ലണ്ട്,റഷ്യ എന്നിവിടങ്ങളിലെ മരണകണക്കുകൾ നമ്മെ ഭീതിയിലാഴ്‍ത്തുന്നു.ശവശരീരങ്ങൾ മരണാനന്തരചടങ്ങ‍ുകൾ നടത്തുവാൻപോലും ബന്ധുക്കൾക്ക് വിട്ട‍ുകൊടുക്കാതെ സംസ്കരിക്കുന്നു.അത്രമാത്രം കൊറോണ വൈറസ് ഭീകരമാകുന്നു.

ഇന്ത്യ സ്വീകരിച്ചിരിക്കുന്ന ആരോഗ്യ സംവിധാനങ്ങൾക്ക് നല്ലൊരു ഫലമാണ് കണ്ടിരിക്കുന്നത്.മരണം സംഭവിക്കുന്നുണ്ടെങ്കിലും അതിന്റെ അളവ് മറ്റ‍ു രാഷ്ട്രങ്ങളെ അപേക്ഷിച്ച് കുറവാണ്.പ്രത്യേകുിച്ച് കേരളസംസ്ഥാനമാണ് ഇതിൽ ഏറ്റവും കൂടുതൽ ആരോഗ്യരക്ഷാപ്രവർത്തനങ്ങളിൽ ശ്രദ്ധിക്കുന്നത്.രോഗം കണ്ടെത്തിയതോടെ തന്നെ വേണ്ട മുന്നൊരുക്കങ്ങൾ നാം ചെയ്തു.ഐസൊലേഷൻ വാർഡുകളെല്ലാം എല്ലാ സജ്ജീകരണത്തോടെയും സംസ്ഥാനത്തെ വിവിധ ആരോഗ്യകേന്ദ്രങ്ങളിലായി ഒരുക്കി. രോഗം ബാധിച്ചവരെയും അവരുമായി സമ്പർക്കത്തിൽ ഏർപ്പെട്ടവരെയും വളരെ വേഗം കണ്ടെത്തുവാൻ കഴിഞ്ഞു.ലോക്ക്ഡൗണും റൂട്ട്മാപ്പും ഒരുക്കിയാണ് നാം നേരിട്ടത്. ഐസൊലേഷൻ വാർഡുകളുടെ അപര്യാപ്തത ഈ രാജ്യങ്ങൾ നേരിടുന്ന വലിയ ഭീഷണിയായി. മരണം ഒരു സ്വാഭാവിക പ്രതിഭാസമായി മാറുമ്പോൾ ഈ രോഗത്തെ തടയുവാൻ കഴിയാതെ പകച്ചു നിൽക്കുകയാണ് ലോകരാജ്യങ്ങളെല്ലാം . ഇതിന് അനുയോജ്യമായ ഒരു മരുന്നും കണ്ടുപിടിച്ചിട്ടില്ല എന്നതാണ് സത്യം. വികസ്വര രാജ്യമായ ഇന്ത്യ കോവിഡ് കൈകാര്യം ചെയ്യുന്നതിൽ ലോകരാജ്യങ്ങൾക്ക് മാതൃകയായി എന്നതാണ് ഇപ്പോൾ നമുക്ക് ആശ്വാസം .

മനുഷ്യൻ മാത്രമല്ല എല്ലാ ജിവജാലങ്ങൾക്കും ഇക്കാലയളവിലുണ്ടാകുന്ന പ്രതിസന്ധിയെ വളരെ ശ്രദ്ധയോടെയാണ് സർക്കാർ കൈകാര്യം ചെയ്യുന്നത് . വീട്ടിൽ തന്നെ എല്ലാവരും കഴിയണമെന്നുള്ള നിഷ്കർഷ പാലിക്കപ്പെടുമ്പോൾ തൊഴിൽപരമായും സാമ്പത്തികമായും എല്ലാവർക്കും പ്രശ്നങ്ങൾ തന്നെ. ഇതിനെ മറികടക്കുവാൻ സൗജന്യറേഷൻ സമ്പ്രദായവും മറ്റു സംഘടനകളുടെ ഭക്ഷ്യ ധാന്യകിറ്റു വിതരണവും കൂടുതൽ കഷ്ടത്തിലാവാതെ ജനങ്ങളെ പരിപാലിക്കുന്നതിലും നാം സമ്പൂർണ വിജയം കണ്ടു. സാമൂഹിക അകലം പാലിക്കുന്നതിൽ ജനങ്ങളെ ബോധവത്കരിക്കുവാൻ എല്ലാ പ്രസ്ഥാനങ്ങളും മുന്നിട്ടിറങ്ങി ഡോക്ടർമാരും നേഴ്സുമാരും ഉൾപ്പെടെയുള്ള വിവിധ ഫോഴ്സുകൾ നടത്തിയ തീവ്രശ്രമവും പ്രശംസനീയമാണ്. അതിഥി തൊഴിലാളികളെയും വിദേശടൂറിസ്റ്റുകളെയും ഒരുപോലെ കണ്ടുകൊണ്ട് അവരുടെയും ജീവൻ രക്ഷിക്കാൻ നമുക്ക് കഴിഞ്ഞു. എങ്കിലും കുറച്ചുപേർ മരണത്തിന് ഇരയായത് ഏറെ വിഷമിപ്പിക്കുന്നു. ഇതിൽ സർക്കാരിന്റെ ഭാഗത്തു നിന്നുള്ള എല്ലാ പ്രവർത്തനവും കുറ്റമറ്റ രീതിയിൽ തന്നെ.

സാമൂഹിക അകലം പാലിച്ചുകൊണ്ട് നിശ്ചിത ദിവസത്തിനുള്ളിൽ വൈറസിനെ ഇല്ലായ്മ ചെയ്യാൻ കഴിയും എന്ന നിലപാടാണ് ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളും സ്വീകരിച്ചിട്ടുള്ളത്. പക്ഷെ ഈ അകലം പാലിക്കാനെടുത്ത കാലതാമസാണ് ചില സംസ്ഥാനങ്ങളിൽ മരണത്തിന് കാരണമായത്. ഒരാളെയും മരണത്തിന് വിട്ടുകൊടുക്കില്ല എന്ന കേരളത്തിന്റെ ആരോഗ്യ മേഖലയുടെ കടുംപിടുത്തം പാലിക്കപ്പെട്ടതിനാൽ നമുക്ക് നമ്മുടെ ജീവൻ രക്ഷപെടുത്തുവാൻ കഴിഞ്ഞു. തുടർന്നുള്ള പ്രവർത്തനങ്ങളിൽ നാമെല്ലാം ഉത്തമബോധത്തോടെ പങ്കാളികളായികൊണ്ട് കോവിഡ് -19നെ നമുക്ക് പിടിച്ചു കെട്ടാം.

ഗോപുകൃഷ്ണൻ.ബി.എസ്
9 ജി.എച്ച്.എസ്.എസ്.തുമ്പമൺ നോർത്ത്
കോഴഞ്ചേരി ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം