ഗവ. യു പി എസ് കൊഞ്ചിറ/അക്ഷരവൃക്ഷം/ss
എന്റെ ഗ്രാമം കളകളമൊഴുകും പുഴകളുമരുവിയും കതിരുകൾ നിൽക്കും വയലുകളും നീന്തിപ്പോകുംമീനുകളും മീനുകൾ കൊത്താൻ പക്ഷികളും വരിവരിയായിപ്പോകും തത്തകൾ കാണാനെന്തൊരു രസമാണ് പൂവുകൾ തോറും പാറിനടക്കും പൂമ്പാറ്റകളും ഉണ്ടല്ലോ. പേക്റോം പേക്റോം ചാടി നടക്കും പച്ച നിറത്തിൽ തവളകളും പെരുമഴ ചെറുമഴ മഴയിൽക്കൂടി തുള്ളിച്ചാടും കുട്ടികളും അവിടവിടുള്ളൊരു കൂണുകളോ തവളയ്ക്കൊരു ചെറുകുടയാകും ഏഴഴകുള്ളൊരു വാർമഴവില്ലും ആകാശത്തിൽ ഉയരുന്നു.
|