പോരാടുവാൻ നേരമായിരിക്കുന്നു കൂട്ടരേ. പ്രതിരോധമാർഗ്ഗത്തിലൂടെ കണ്ണിപൊട്ടിക്കാം നമുക്കുമീ ദുരന്തത്തി നലയടികളിൽ നിന്നും മുക്തി നേടാം ഒഴിവാക്കിടാം സ്നേഹ സന്ദർശനം നമുക്ക് ഒഴിവാക്കിടാം ഹസ്തദാനം അല്പകാലം നാംഅകന്നിരു ന്നാലും പരിഭവിക്കേണ്ട പിണങ്ങിടേണ്ട പരിഹാസരൂപേണ കരുതലില്ലാതെ നടക്കുന്ന സോദരേ കേട്ടുകേൾക നിങ്ങൾ തകർക്കുന്നത് ഒരു ജീവനല്ല ഒരു ജനതയെ തന്നെയല്ലോ... ആരോഗ്യ രക്ഷക്ക് നൽകും നിർ ദേശങ്ങൾ പാലിച്ചിടാം മടിക്കാതെ ആശ്വാസമേകുന്ന ശുഭവാർത്ത കേൾ ക്കുവാൻ ഒരു മനസ്സോടെ നമുക്ക് ശ്രമിക്കാം ജാഗ്രതയോടെ ശുചിത്വ ബോധത്തോടെ മുന്നേറിടാം ഭയക്കാതെ