02:24, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 35059wiki(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= നൊമ്പരം <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഹൃദയത്തിനുള്ളിലെ നൊമ്പരമേ
അറിയാതെ എന്നുള്ളിൽ തട്ടരുതേ വീശുന്ന കാറ്റിന്റെ കുളിരുപോലെ
നീയെന്നിൽ വിഷമങ്ങൾ തട്ടരുതേ
മാനത്തെ അമ്പിളിമാമനേയും രാവിലെ കാണുന്ന സൂര്യനേയും
മാനത്തെ നക്ഷത്ര ക്കൂട്ടത്തെയും
നിശയിലെ മിന്നാമിനുങ്ങിനേയും
കാണുവാനെൻ മനം കൊതിപ്പു.....
കാറ്റിലാടുന്ന വൃക്ഷങ്ങളും
കൂടുകൾ കൂട്ടുന്ന പക്ഷികളും
പുഴയിൽ നീന്തുന്ന മീനുകളും
കരയിൽ കാണുന്ന പൂവുകളും
കാണുവാനെൻ മനം കൊതിപ്പൂ .......